konnivartha.com : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍ സിങ് രുചിച്ചു നോക്കിയിട്ട് മാസം തുപ്പിക്കളഞ്ഞെന്നും ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി അറിയുന്നു . ലൈലയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു .ലൈലയെ വീടിനുള്ളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പും വീടിന് ഉള്ളില്‍ നടന്നു .രണ്ടു ഡമ്മി ഇവിടെ എത്തിച്ചിരുന്നു . ലൈലയെ കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ ആണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയിട്ടുള്ളത് .
ഷാഫിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു .പോലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.
റോസ്‌ലിനെ കൊലപ്പെടുത്തിയ ശേഷം എറണാകുളത്തെ 25കാരിയുമായി ഷാഫി ഇലന്തൂരെ വീട്ടിൽ എത്തിയിരുന്നു. പെൺകുട്ടിക്ക് ഒപ്പം രക്ഷകർത്താക്കൾ ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ മറ്റൊരു സ്ത്രീയെയും വീട്ടിൽ എത്തിച്ചു. പക്ഷെ അവർക്ക് വന്ന ഒരു ഫോൺ കോളിൽ വൈദ്യരുടെ വീട്ടിൽ ആണെന്ന് മറുപടി നൽകിയതിനാൽ ലക്ഷ്യം പാളി . ലൈലയെ ചോദ്യം ചെയ്തപ്പോൾ പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് .
പദ്മയെ വെട്ടി നുറുക്കിയത് ജീവനോടെ തന്നെയായിരുന്നു. ജീവനോടെ തന്നെ ലൈംഗീക അവയവത്തിൽ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. ശരീരം പകുതിയോളം വെട്ടിമുറിക്കുന്നത് വരെ ജീവൻ ഉണ്ടായിരുന്നുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.മാംസം പാകം ചെയ്‌ത കുക്കർ ഉദ്യോഗസ്ഥരെ കാണിച്ചു നല്‍കി . ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാന്‍ ഉണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ് തുടരും. ഇന്നത്തെ പരിശോധനയില്‍ നാല് വെട്ടുകത്തി കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തുടങ്ങിയെന്നും ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.