Trending Now

മാനത്തെ മഴ കണ്ടാൽ വകയാറിൽ വെളിച്ചം പോകും

 

 

konnivartha.com  :മഴ എന്നൊരു പ്രതിഭാസം ഇല്ല എങ്കിൽ കോന്നി വകയാർ മേഖലയിൽ വെളിച്ചം പോകില്ല. മഴ എന്ന് ഭൂമിയിൽ പതിച്ചോ അന്ന് വകയാർ കെ എസ് ഇ ബി പരിധിയിൽ വെളിച്ചം ഇല്ല. കാരണം അവർക്ക് മാത്രമേ അറിയൂ.

ഈ പ്രതിഭാസം തുടങ്ങിയിട്ട് കാലം ഏറെ ആയി. ഒരു മാറ്റവും ഇല്ല. മുൻ കരുതൽ എന്ന നിലയിൽ ആണോ ഇങ്ങനെ വൈദ്യുതി ഇല്ലാത്തത് എങ്കിൽ കാലേകൂട്ടിയുള്ള നിഗമനത്തിന് ഏറെ നന്ദി.

വൈദ്യുതി ഇല്ല എങ്കിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിൽ മെസ്സേജ് വന്നിരുന്നു. അതും ഇന്ന് വൈകിട്ട് വന്നില്ല. അപ്പോൾ അറ്റകുറ്റ പണികൾ അല്ല. കാരണം ഇല്ലാതെ വെളിച്ചം കളഞ്ഞ വകയാർ കെ എസ് ഇ ബി ഓഫീസ് മറുപടി പറഞ്ഞാൽ അത് ജനങ്ങൾ മനസ്സിലാകും.

error: Content is protected !!