Trending Now

മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം

 

konnivartha.com : മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. എസ്. സുധീറിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.

 

മൂഴിയാർ മലമ്പണ്ടാര കോളനി സന്ദർശിച്ച് അന്തേവാസികളുമായി സംസാരിച്ച് നിലവിലെ സ്ഥിതി ഡയറക്ടർ വിലയിരുത്തി. കോളനി നിവാസികളുടെ വൈദ്യുതി കുടിശിക അടയ്ക്കുവാനുള്ള നിർദേശവും ജില്ലാ പട്ടിക വർഗ വികസന ഓഫീസർക്ക് നൽകി.
തുടർന്ന് പ്ലാപ്പള്ളി, മഞ്ഞത്തോട് കോളനികളും സന്ദർശിച്ചു. ഇന്നലെ രാവിലെ ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലും ഡയറക്ടർ സന്ദർശിച്ചു.

error: Content is protected !!