Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കമ്മ്യൂണല്‍ ഹാര്‍മണി യോഗം

ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 12 ന് രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേരും.

പരുമല പെരുനാള്‍: ആലോചനയോഗം 10 ന്
പരുമലപള്ളി പെരുനാളിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ആലോചനയോഗം ഈ മാസം 10 ന് വൈകിട്ട് നാലിന് സെമിനാരി ഹാളില്‍ ചേരും.

എം.സി.എ സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എം.സി.എ കോഴ്സ് പ്രവേശനത്തിനായി ജനറല്‍/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും ലഭിക്കുകയും (റിസര്‍വേഷന്‍ സീറ്റ്- 45ശതമാനം) ചെയ്തവര്‍ക്ക് അപേക്ഷിക്കാം. എല്‍ബിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെടുകയോ ചെയ്യണം. ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്: 0479 2454125, 2455125 ,   ചേര്‍ത്തല എഞ്ചിനീയറിംഗ് കോളേജ്: 0478 2552714, 2553416, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ്: 0482 2271737, 2271511.

എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) സ്പോട്ട് അഡ്മിഷന്‍
കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഈ മാസം 10-ന് രാവിലെ 10 ന് നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9446529467/ 9447013046, 0471 2329539, 2327707.

ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ പരിശീലനം
കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  ഈ മാസം 10ന് ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ 7) വൈകുന്നേരം അഞ്ചിന് മുന്‍പ്  8078572094 എന്ന ഫോണ്‍ നമ്പറില്‍  പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി വിജ്ഞാന കേന്ദ്ര മേധാവി അറിയിച്ചു .

 

 

അപ്രന്റീസ് മേള 10ന്
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള ഈ മാസം 10 ന് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ നടത്തും. വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കും. ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ട്രെയിനികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍,ഫോട്ടോ,മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എത്തിച്ചേരണം. ഫോണ്‍ : 0468 225 8710.

അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ കോമേഴ്‌സ് വിഭാഗത്തിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 10ന് രാവിലെ 11ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 222 5777, 9400 863 277.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നം.386/2014) തസ്തികയിലേക്ക് 28/12/2018 തീയതിയില്‍  പ്രാബല്യത്തില്‍ വന്ന 974/18/എസ്എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധി 27/12/2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 28/12/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച്  നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ചു മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റ [email protected] എന്ന മെയില്‍ ഐ.ഡിയില്‍ ഒക്ടോബര്‍ 30 ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ : 8086987262, 0471 2308630.

പരിശീലന കേന്ദ്രങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍എംവി പാസായ 18നും 35നും ഇടയില്‍ പ്രായമായ 30 പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഒരു മാസത്തേക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭ്യമാക്കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഈ മാസം 12.  അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് പരിശീലന രംഗത്ത് മൂന്ന് വര്‍ഷത്തിലധികം സേവന പാരമ്പര്യം ഉണ്ടാവണം.
ഫോണ്‍: 04735 227703.

അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ് കഴിഞ്ഞ 30 പട്ടിക വര്‍ഗ യുവതി യുവാക്കളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നല്‍കി 2 വീലര്‍, 4 വീലര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായിരിക്കണം. കൂടികാഴ്ച നടത്തി 30 പേരെ തെരഞ്ഞെടുത്ത് രണ്ട് മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് പ്രതിമാസം 1000 രൂപ വീതം ഹാജരാകുന്ന ദിവസങ്ങളില്‍ നല്‍കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 12. ഫോണ്‍: 04735 227703.

പിഎസ്‌സി മത്സര പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുളളതും പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുളള പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്‌സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടികാഴ്ച നടത്തി 50 പേരെ തെരഞ്ഞെടുത്ത് ആറ് മാസത്തെ പരിശീലനം നല്‍കും. പരിശീലനാര്‍ഥിക്ക് പ്രതിമാസം 700 രൂപ വീതം ഹാജരാകുന്ന ദിവസങ്ങളില്‍ നല്‍കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 12. ഫോണ്‍: 04735 227703.

പരിശീലന കേന്ദ്രങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയിലുള്ള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്‌സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് കോന്നി, പത്തനംതിട്ട/റാന്നി എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായി 50 യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും / സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഈ മാസം 12.  അപേക്ഷകര്‍ക്ക് പിഎസ്‌സി  പരിശീലന രംഗത്ത് മൂന്ന് വര്‍ഷത്തിലധികം സേവന പാരമ്പര്യവും ക്ലാസുകള്‍ നല്‍കാനുളള സ്ഥലസൗകര്യവും ഉണ്ടാവണം. ഫോണ്‍: 04735 227703.ത്രിവത്സര ഡിപ്ലോമ കോഴ്സ്- സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആര്‍.ഡി സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നേരിട്ടെത്തി സ്പോട്ട് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ്, മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എഞ്ചിനീയറിംഗ്,പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന നമ്പറുകളില്‍ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യണം.

മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര – 8547005081, മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് – 8547005084, മോഡല്‍ പോളിടെക്നിക് കോളേജ്, മാള – 8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ – 8547005035, മോഡല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്നം- 8547005086, മോഡല്‍ പോളിടെക്നിക് കോളേജ്, വടകര- 8547005079, മോഡല്‍ പോളിടെക്നിക് കോളേജ്, കല്ല്യാശ്ശേരി – 8547005082, മോഡല്‍ പോളിടെക്നിക് കോളേജ്, കരുനാഗപ്പള്ളി – 8547005083.സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 0468  2259952, 9495701271, 9995686848.

error: Content is protected !!