Trending Now

ദേശീയ ഗെയിംസില്‍ കോന്നി കുളത്തുമണ്‍ നിവാസിനിയ്ക്ക് സ്വര്‍ണം

 

konnivartha.com : ഗുജറാത്തില്‍ നടക്കുന്ന 36 മത് ദേശീയ ഗെയിംസില്‍ റോവിംഗ് മത്സരത്തില്‍ പത്തനംതിട്ട കോന്നി  കുളത്തുമണ്‍ സ്വദേശിനിയ്ക്ക്   സ്വര്‍ണം . കുളത്തുമണ്‍  ദേവപ്രിയ ദിലീപിനാണ് സ്വര്‍ണ്ണം .

ആലപ്പുഴ ജില്ലാ സ്പോർട്ട് കൗൺസിലിൻ്റ നേതൃത്വത്തിൽ ട്രെയിനിംഗ് ചെയ്ത് വരുന്നു.ഇക്കഴിഞ്ഞ പ്ലസ് 2 പരീക്ഷയിൽ 80 % മാർക്കോടെ വിജയിച്ചു.കോന്നി അമൃത വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സെലക്ഷൻ ലഭ്യമാകുന്നത്

23-മത് സബ് ജൂനിയർ ഇൻറർസ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോ വിംഗ് ചാമ്പ്യൻഷിലും സ്വര്‍ണ്ണം നേടിയിരുന്നു . കഴിഞ്ഞ ജൂൺ 20 മുതൽ 26 വരെ ശ്രീനഗറിൽ നടന്ന മത്സരത്തിലാണ് കേരളത്തിനു വേണ്ടി ഡബിൾസിൽ സ്വര്‍ണ്ണം. 2021 ൽ ജൂനിയർ വിഭാഗത്തിൽ പൂനയിൽ നടന്ന മത്സരത്തിൽ വെങ്കലം നേടിയിരുന്നു . പിതാവ്.ദിലീപ് അതിരുങ്കൽ, മാതാവ്. പ്രശാന്ത,സഹോദരൻ ‘ദീജിത്ത് ദിലീപ്