Trending Now

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് : വയോജന ദിനാഘോഷം നടത്തി

Spread the love

konnivartha.com : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ചു.

 

ഓടക്കുഴല്‍ വിദ്വാന്‍ എസ്.രാജീവ്, ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ നായര്‍ നാരങ്ങാനം, പൊതുപ്രവര്‍ത്തകനായ സാമുവല്‍ പ്രക്കാനം, സാറാമ്മാ ജോണ്‍ മേലുകര, പി.വി ശാന്തമ്മ എന്നിവരെ ആദരിച്ചു. വയോജനാരോഗ്യം എന്ന വിഷയത്തില്‍ ഇലന്തൂര്‍ സി.എച്ച്.സി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീയും ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക രമ്യ കെ.തോപ്പിലും ക്ലാസിന് നേതൃത്വം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷനംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ. ജെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വി.ഇ.ഒ.മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!