റാന്നി: സെൻറ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ മൂന്നു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പാൾ ഡോ: ഏലിയാമ്മ കുരുവിള, അലുമ്നി പ്രസിഡൻറ് മുൻ എംഎൽഎ രാജു ഏബ്രഹാം, സെക്രട്ടറി ഡോ: സുരേഷ് എം. കെ, ജോ: സെക്രട്ടറി റ്റിജു ഏബ്രഹാം, ട്രഷറർ കെ.സി. ജേക്കബ് എന്നിവർ നേതൃത്വം നൽകും.