Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 26/09/2022)

ഫെന്‍സിംഗ് കായിക പരിശീലനത്തിന് ഏഴു ലക്ഷം രൂപ അനുവദിച്ചു

ഫെന്‍സിംഗ് കായിക പരിശീലനത്തിനായി  ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന് ഖേലോ ഇന്ത്യ ഏഴു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍  അറിയിച്ചു.

ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് സീറ്റ് ഒഴിവ്

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.റ്റി വിഭാഗത്തിനായി ഒഴിവുളള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ പ്രവേശനത്തിന് ഓഫ്ലൈന്‍ ആയി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ :  04682259952, 9495701271, 9995686848.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍ എസ്ഇ റ്റി ഐ)  ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232, 04682 2270243.

ലോക വയോജന ദിനം: പോസ്റ്റര്‍ മത്സരം

ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ഡിഗ്രിതലത്തിലുള്ള വിദ്യാഥികള്‍ക്കായി മുതിര്‍ന്ന വനിതകളുടെ അതിജീവനവും സംഭാവനകളും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എ ത്രീ ചാര്‍ട്ട് പേപ്പറില്‍ തയാറാക്കി സെപ്റ്റംബര്‍ 28 നകം വിദ്യാഭ്യാസ/സ്ഥാപന മേധാവിയുടെ മോലൊപ്പു സഹിതം പത്തനംതിട്ട മണ്ണില്‍ റീജന്‍സി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍ :0468-2325168.

തെരുവു നായകളെ പിടിക്കുന്നതിന് പരിശീലനം

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിനും വാക്സിനേഷനുമായി കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് നായയെ പിടിക്കുന്നതിനായി സന്നദ്ധരായിട്ടുളളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സന്നദ്ധരായവര്‍ ഈ മാസം 27 ന് വൈകുന്നേരം നാലിനകം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുളള പ്രതിഫലവും പരിശീലനവും നല്‍കുമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായ്പ പദ്ധതി :അപേക്ഷ  ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍  പത്തനംതിട്ട ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും  സ്വയം തൊഴില്‍,  സുവര്‍ണശ്രീ , പെണ്‍കുട്ടികളുടെ വിവാഹം  എന്നീ  വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക്  6 – 8  ശതമാനം.   ജാമ്യ വ്യവസ്ഥകള്‍ ബാധകം.
കുടുംബശ്രീ സി.ഡി.എസുകള്‍  വഴി നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ്  പദ്ധതി (ലഘു വായ്പ)  പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക്  4 – 5  ശതമാനം.  പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക്  ഒഴികെയുള്ള) കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ..എസ്.ബി. സി. ഡി. സി  ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍.0468 2226111, 2272111.

ആനുകൂല്യം ലഭിക്കാന്‍ രജിസ്റ്റര്‍  ചെയ്യണം
പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ  ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ഇതുവരെയും ഇ കെ വൈ സി യും ഭൂമിയുടെ വിവരങ്ങളും അക്ഷയ കേന്ദ്രങ്ങളിലോ സി എസ് സി യിലോ വഴി ചേര്‍ത്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ഇ മാസം 30 ന് മുമ്പ് പ്രക്രിയ പൂര്‍ത്തീകരിക്കണം. ഇതിനായി കരം അടച്ച രസീത് , ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ കൈവശം ഉണ്ടാകണമെന്നും മൈലപ്ര കൃഷി ഓഫീസര്‍ അറിയിച്ചു.

റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക് ഷോപ്പ് ഒക്ടോബര്‍   12   മുതല്‍ 14 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കീഡ്) കളമശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക് ഷോപ്പില്‍  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.  വര്‍ക് ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ് ആന്റ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്സും, എക്സ്പോര്‍ട്ട്  പ്രൊമോഷന്‍  കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍  തുടങ്ങിയ ക്ലാസുകളും  ഉണ്ടായിരിക്കും.  കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2,950 രൂപ ആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ -0484 2532890 / 2550322/9605542061.

ജില്ലാ ആസൂത്രണ സമിതി യോഗം 28 ന്
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം 28 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും.

സമ്പൂര്‍ണ ശുചിത്വ  പദ്ധതി: സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ച് നിര്‍മ്മല ഗ്രാമം – നിര്‍മ്മല നഗരം – നിര്‍മ്മല ജില്ല എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.   ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന റിസോഴ്സ് പേഴ്സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തയാറുള്ള സന്നദ്ധപ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജില്ലാ ശുചിത്വ മിഷനിലോ, ജില്ലാ പഞ്ചായത്ത് ഓഫീസിലോ അപേക്ഷ നല്‍കണം.  ശുചിത്വ മിഷന്‍: [email protected], ജില്ലാ പഞ്ചായത്ത് : [email protected].

ദിഷാ യോഗം 30 ന്
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതിഅവലോകനം സംബന്ധിച്ച ദിഷ യോഗം ഈ മാസം 30 ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 155/2020) തസ്തികയുടെ  19/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും, മുമ്പ് ഒറ്റതവണ പരിശോധന പൂര്‍ത്തിയാക്കാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 29ന് രാവിലെ 10  മുതല്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍   വണ്‍ ടൈം വെരിഫിക്കേഷന്‍
നടത്തും. വെരിഫിക്കേഷന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും,  എസ് എം എസ് മുഖേനയും അറിയിപ്പ്  ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍. 0468 2222665.

കോഴി വളര്‍ത്തല്‍ പരിശീലനം
കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്യ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  സെപ്റ്റംബര്‍ 28,29,30 തീയതികളിലായി കോഴി വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 27 ന്  വൈകുന്നേരം അഞ്ചിന്  മുമ്പ്  8078572094  എന്ന ഫോണ്‍ നമ്പറില്‍  പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു.

ക്വട്ടേഷന്‍
തിരുവല്ല എം.സി റോഡില്‍ രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ്  വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍ നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയം ഉളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.   ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 ന് പകല്‍ മൂന്നു വരെ. വിലാസം : അസി.എക്സി. എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം,തിരുവല്ല. ഫോണ്‍ : 0469 2633424.