നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
ശൈലപൂർത്തി ദേവിയോട് പ്രാർത്ഥിക്കുകയും ചെയ്തു
ന്യൂഡൽഹി സെപ്തംബർ 26, 2022
നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. നവരാത്രിയുടെ തുടക്കത്തിൽ ശ്രീ മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിക്കുകയും ദേവിയുടെ കൃപയും സന്തോഷവും, ആരോഗ്യവും ഭാഗ്യവും നേരുകയും ചെയ്തു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
“നിങ്ങൾക്കെല്ലാവർക്കും ശക്തി ആരാധനയുടെ മഹത്തായ ഉത്സവമായ നവരാത്രി ആശംസകൾ നേരുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഈ ശുഭകരമായ വേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. ജയ് മാതാ ദി!”
“വന്ദേ വഞ്ചിത്ലഭയ് ചന്ദ്രധാകൃതശേഖരം.
വൃഷാരുദ്ധാൻ ശൂൽധരൻ ശൈലപുത്രീ യശസ്വിനിം ।
ഇന്ന് മുതൽ ശൈലപുത്രി ദേവിയെ ആരാധിച്ചുകൊണ്ടാണ് നവരാത്രി ആരംഭിക്കുന്നത്. അവരുടെ കൃപയാൽ എല്ലാവരുടെയും ജീവിതം സന്തോഷവും ഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ഹിമാചൽ പ്രദേശിലെ കുളുവിലെ വാഹനാപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി സെപ്തംബർ 26, 2022
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ടൂറിസ്റ്റ് വാഹനം മലയിടുക്കിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
” “ഹിമാചൽ പ്രദേശിലെ കുളുവിൽ ടൂറിസ്റ്റ് വാഹനം മലയിടുക്കിലേയ്ക്ക് വീണ സംഭവം വളരെ ദുഃഖകരമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.”
ഐഎൻഎസ് സുനൈന സെയ്‌ഷെൽസിൽ
ന്യൂഡൽഹി സെപ്തംബർ 26, 2022
ഓപ്പറേഷൻ സതേൺ റെഡിനസ് ഓഫ് കമ്പൈൻഡ് മാരിടൈം ഫോഴ്‌സ്സ് (സിഎംഎഫ്) വാർഷിക പരിശീലന അഭ്യാസത്തിൽ പങ്കെടുക്കാൻ ഐഎൻഎസ് സുനൈന 2022 സെപ്തംബർ 24 ന് പോർട്ട് വിക്ടോറിയ, സെയ്‌ഷെൽസിൽ പ്രവേശിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയ്ക്കുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക മാത്രമല്ല, CMF അഭ്യാസത്തിൽ ഒരു ഇന്ത്യൻ നാവികസേനയുടെ കപ്പൽ ആദ്യമായി പങ്കെടുക്കുകയും ചെയ്യുന്നു.
സിഎംഎഫ് നടത്തുന്ന ശേഷി വർധിപ്പിക്കൽ അഭ്യാസങ്ങളിൽ ഐഎൻഎസ് സുനൈന അസോസിയേറ്റ് പങ്കാളിയാണ്. യുഎസ്എ, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ, ന്യൂ സിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും; യുകെ, സ്പെയിൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പൽ പങ്കാളിത്തവും സംയുക്ത പരിശീലന അഭ്യാസത്തിൽ ഉണ്ട്.
സെയ്‌ഷെൽസിൽ, ഐഎൻഎസ് സുനൈന പങ്കെടുക്കുന്ന രാജ്യങ്ങളുമായി പ്രൊഫഷണൽ ആശയവിനിമയങ്ങളും നടത്തും.
രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 217.68 കോടി കടന്നു
ന്യൂഡൽഹി സെപ്തംബർ 26, 2022
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 217.68 കോടി (2,17,68,35,714) കടന്നു.
12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതൽ ആരംഭിച്ചു. ഇതുവരെ 4.09 കോടിയിൽ കൂടുതൽ (4,09,40,886) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു.
18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
നിലവിൽ ചികിത്സയിലുള്ളത് 43,415 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.10 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,688 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,00,298 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.72%.
കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,129 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 1,64,377 പരിശോധനകൾ നടത്തി. 89.38 കോടിയിൽ അധികം (89,38,18,805) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.61 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.51 ശതമാനമാണ്.
ഇതുവരെ 203.53 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി
ന്യൂഡൽഹി സെപ്തംബർ 26, 2022
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21-നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 203.53 കോടിയിൽ അധികം (2,03,53,52,325) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
3.25 കോടിയിൽ അധികം (3,25,80,370) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
സ്വച്ഛ് അമൃത് മഹോത്സവ്
പാഴ് വസ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള മത്സരമായ ‘സ്വച്ഛ് ടോയ്‌കത്തോൺ’ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ചു
ന്യൂ ഡൽഹി: സെപ്തംബർ 26, 2022
കളിപ്പാട്ടങ്ങൾക്കായുള്ള ദേശീയ കർമ പദ്ധതിയ്ക്ക് കീഴിൽ, പാഴ് വസ്തുക്കളെ കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതിനുള്ള പുതിയ ആശയങ്ങൾക്കായുള്ള ഒരു മത്സരമായ സ്വച്ഛ് ടോയ്കാത്തോൺ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ചു. ശുചിത്വ പ്രവർത്തനങ്ങളെ ഊർജസ്വലമാക്കുന്നതിന് 2022 സെപ്തംബർ 17, സേവാ ദിവസ് മുതൽ 2022 ഒക്‌ടോബർ 2, സ്വച്ഛതാ ദിവസ് വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘സ്വച്ഛ് അമൃത് മഹോത്സവ’ത്തിന് കീഴിലാണ് ഈ മത്സരം ആരംഭിക്കുന്നത്.
മന്ത്രാലയം സെക്രട്ടറി ശ്രീ. മനോജ് ജോഷി MyGov പോർട്ടലിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം അനാച്ഛാദനവും ടൂൾ കിറ്റ് പ്രകാശനവും നിർവഹിച്ചു കൊണ്ട് സ്വച്ഛ് ടോയ്‌കത്തോൺ സമാരംഭിച്ചു. കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാണ് മത്സരം.
വ്യക്തികൾക്കും സംഘങ്ങൾക്കുമുള്ള ദേശീയ മത്സരമാണ് സ്വച്ഛ് ടോയ്കാത്തൺ. ഇത് മൂന്ന് വിശാലമായ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
(i) വീട്ടിലെയും ജോലിസ്ഥലത്തെയും ചുറ്റുപാടുകളിലെയും പാഴ്സ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങളുടെ രൂപകല്പനക്കും പ്രാഥമിക പ്രോട്ടോടൈപ്പിനും ആശയങ്ങൾ തേടുന്ന FUN & LEARN
(ii) പാർക്ക്/തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കളിക്കാൻ പാഴ്‌വസ്തുക്കളിൽ നിന്ന് നിർമിക്കുന്ന ഗെയിമുകളുടെ രൂപകൽപ്പനയ്ക്കും മാതൃകകൾക്കും വേണ്ടിയുള്ള ആശയങ്ങൾ തേടുന്ന USE & ENJOY
(iii) കളിപ്പാട്ട വ്യവസായത്തിൽ ചാക്രിക ആശയങ്ങൾ/പരിഹാരങ്ങൾ/പ്രവർത്തന മാതൃകകൾ തേടുന്ന NEW & OLD.
പാഴ് വസ്തുക്കളും പുനരുപയോഗം ചെയ്ത വസ്തുക്കളും ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങളുടെയും പ്ലേ-സോണുകളുടെയും ഡിസൈനുകൾ, പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളുടെയും പാക്കേജിംഗിന്റെയും പ്രോട്ടോടൈപ്പുകൾ, കളിപ്പാട്ട വ്യവസായത്തെ പുനർവിചിന്തനം ചെയ്യുന്ന മറ്റ് നൂതന ആശയങ്ങൾ എന്നിവയ്ക്കായാണ് മത്സരം.
അപേക്ഷകർക്ക് https://innovateindia.mygov. in/swachh-toycathon/_ എന്ന വെബ്‌സൈറ്റ് വഴി 2022 സെപ്‌റ്റംബർ 26-നും 2022 നവംബർ 11-നും ഇടയിൽ രജിസ്റ്റർ ചെയ്യാം. Fun and Learn (ii) Use and Enjoy and (iii) New from Old എന്നീ എല്ലാ ആശയങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും ഒന്നിലും അപേക്ഷ സമർപ്പിക്കാം.
അപേക്ഷകളുടെ ചുരുക്കപ്പട്ടിക 2022 നവംബർ 30-നകം പൂർത്തിയാകുമെന്നും 2022 ഡിസംബറോടെ മൂല്യനിർണയം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. മൂല്യനിർണ്ണയ മാനദണ്ഡം:
(i) ആശയത്തിന്റെ പുതുമ
(ii) രൂപകല്പന
(iii) സുരക്ഷ
(iii) പാഴ് വസ്തുക്കളുടെ ഉപയോഗം
(iv) ഉത്പാദന ക്ഷമത
(v) ഭാവിയിലെ മാലിന്യങ്ങളും കാലാവസ്ഥയും സാമൂഹിക പ്രത്യാഘാതങ്ങളും – എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും .
ഓരോ ആശയ വിഭാഗത്തിൽ നിന്നുമുള്ള മികച്ച മൂന്ന് എൻട്രികൾക്ക് ദേശീയ തലത്തിൽ സർട്ടിഫിക്കറ്റ് നൽകും. വിജയിക്കുന്ന സ്റ്റാർട്ടപ്പുകൾ/വ്യക്തികൾക്ക് ഐഐടി കാൺപൂർ ഇൻകുബേഷൻ പിന്തുണ നൽകും. കൂടാതെ അവാർഡ് ലഭിച്ച പ്ലേ സോൺ ഡിസൈനുകൾ നടപ്പിലാക്കുന്നതിന് നഗര തദ്ദേശ സ്ഥാപനങ്ങളുമായും അവാർഡ് ലഭിച്ച ഡിസൈനുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും കളിപ്പാട്ട വ്യവസായവുമായും സഹകരിക്കുന്നതിന് സഹായം നൽകും.
കൂടുതൽ വിവരങ്ങൾക്ക് https://innovateindia.mygov. in/swachh-toycathon/ സന്ദർശിക്കുക.
കോവിഡ്-19: പുതിയ വിവരങ്ങൾ
ന്യൂ ഡൽഹി: സെപ്തംബർ 26, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 217.68 കോടി ഡോസ് വാക്സിൻ (94.78 കോടി രണ്ടാം ഡോസും, 20.44 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 11,67,772 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 43,415 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.10%
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,688 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,40,00,298 ആയി; രോഗമുക്തി നിരക്ക് 98.72%
കഴിഞ്ഞ 24 മണിക്കൂറിൽ 4,129 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.51%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.61%
ആകെ നടത്തിയത് 89.38 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,64,377 പരിശോധനകൾ