Trending Now

സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

konnivartha.com : സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ സമാപിച്ചു ,    സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജില്ലാ ഭാരവാഹികൾ

S. ഹരിദാസ് (പ്രസിഡന്റ്)
P.B.ഹർഷകുമാർ
(സെക്രട്ടറി)
അഡ്വ:R. സനൽകുമാർ (ട്രഷറർ)

വൈസ് പ്രസിഡന്റ്മാർ
K.C. രാജഗോപാൽ
R. ഉണ്ണികൃഷ്‌ണപിള്ള
K. അനന്തഗോപാൽ
K. പ്രകാശ് ബാബു
M. B. സാബു
S. പ്രകാശ്
ഗിരീഷ്‌കുമാർ
അമൃതം ഗോകുലൻ
കൃഷ്ണ  കുമാർ
രാജു എബ്രഹാം
സക്കീർ അലങ്കാരത്ത്
K. മോഹൻകുമാർ
അനിത കുഞ്ഞമ്മ
ശ്യാമള
മിനി രവീന്ദ്രൻ

ജോ:സെക്രട്ടറിമാർ
മലയാലപ്പുഴ മോഹൻ
സതി വിജയൻ
ദീപ. K
M.B. പ്രഭാവതി
K.k. ശ്രീധരൻ
R. ശിവദാസൻ
ഫ്രാൻസിസ്.V.ആന്റണി
K. അനിൽകുമാർ
സിന്ധു

 

ഗവർണറുടെ താഴെയല്ല കേരള നിയമസഭ : ടി പി രാമകൃഷ്ണന്‍

konnivartha.com : ഗവർണറുടെ താഴെയല്ല കേരള നിയമസഭയെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി പി രാമകൃഷ്ണ എംഎൽഎ പറഞ്ഞു. സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി പി.

 

ഭരണ പ്രതിപക്ഷം ചർച്ച ചെയ്താണ് നിയമനിർമ്മാണം നടത്തി രൂപീകരിക്കുന്ന നയങ്ങൾക്ക് അംഗീകാരം നൽകുകയാണ് ഗവർണറുടെ ചുമതല. ഗവർണർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനം പരിശോധിക്കുന്നത് ഏത് ഭരണഘടനാപ്രകാരം ആണ്. മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തുന്ന അപഹാസ്യ പെടുത്തുന്ന നിലപാട് ഗവർണർ സ്വീകരിച്ചാൽ അത് ജനം അത് അംഗീകരിക്കില്ല. തൊഴിലാളി വർഗ്ഗം അതിനെതിരെ പോരാടേണ്ടി വന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഗവർണർക്കാണ്.

 

ഗവർണർ ഈ നിലപാട് സ്വീകരിച്ചാൽ തൊഴിലാളി വർഗ്ഗം ഒരിക്കലും കാഴ്ച്ച കാരായിരിക്കില്ല. തൊഴിലാളി ശക്തി ഉപയോഗിച്ച് സംരക്ഷണം തീർക്കും. 1991 കോൺഗ്രസ് കേന്ദ്രത്തിൽ നടപ്പാക്കി വരുന്ന സാമ്പത്തിക നയത്തിൻ്റെ ഭാഗമായി ജനജീവിതം ദുസഹമായി. ഇന്നത്തെ ബി ജെ പി ഗവൺമെൻ്റും അത് നടപ്പാക്കുയും ജനദ്രോഹനയങ്ങൾ നടപ്പാക്കുകയും ചെയ്യുകയാണ്. കേന്ദ്രം വിൽക്കുന്ന ഏതൊരു സ്ഥാപനവും വാങ്ങാൻ കേരള സർക്കാർ തയ്യറാണ്. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ പൊതുമേഖല ലാഭത്തിലാകുന്നത് ഇടതുപക്ഷം വരുമ്പോൾ അഴിമതി അഴിമതി തടഞ്ഞു.തൊഴിലാളികളെ വിശ്വാസത്തിലെടുത്തും ഉൽപ്പാദനം വർദ്ധിപ്പിച്ചും ആണ്. പത്തനംതിട്ട ജില്ലയിൽ സിഐടിയുവിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ടി പി കൂട്ടിച്ചേർത്തു.

 

സി ജി ദിനേശ് നഗറിൽ (കോന്നി ചന്ത മൈതാനി) ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എസ് ഹരിദാസ് അധ്യക്ഷനായി.മന്ത്രി വീണാ ജോർജ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ജയമോഹൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ജെ അജയകുമാർ, കെ സി രാജഗോപാലൻ, ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, സതി ,സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പിബി ഹർഷകുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ നന്ദിയും പറഞ്ഞു.

സംഘ പരിവാർ നയം എല്ലാ സ്വകാര്യവത്കരിക്കല്‍ 

സംഘ പരിവാർ നയം എല്ലാ സ്വകാര്യവത്കരിക്കാലാണെന്ന് മന്ത്രി വീണാ ജോർജ്ജ് .സിഐടിയു ജില്ലാ സമ്മേളന ഭാഗമായുള്ള കോന്നിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംഘപരിവാർ നയം നടപ്പാക്കുന്ന ബിജെപി ഗവൺമെൻ്റ് ഒരോ ബഡ്ജറ്റ് കഴിയുമ്പോഴും സ്വകാര്യവത്ക്കരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടിവരികയാണ്. ദേശീയ തലത്തിൽ തൊഴിലാളികൾക്കും കർഷകർക്കും ഇടയിൽ വലിയ യോജിപ്പ് ഉണ്ടായിട്ടുണ്ട്. കർഷക സമരത്തിനു മുന്നിൽ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നു.

 

കോവിഡ് മഹാമാരി ലോകരാജ്യങ്ങളെ സ്തംഭിപ്പിച്ചപ്പോൾ നമ്മൾ നേരിട്ടു. എൽഡിഎഫ് സർക്കാർ എല്ലാവരേയും ചേർത്തു പിടിച്ചു. ആരും പട്ടിണി കിടക്കുന്നില്ല എന്ന് സർക്കാർ ഉറപ്പു വരുത്തി.കോവിഡ് ചികിത്സ സൗജന്യമാക്കി.അവയ മാറ്റ ശസ്ത്രക്രിയ അടക്കം സർക്കാർ മെഡിക്കൽ കോളേജിൽ വിജയകരമായി നടത്തി ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു മന്ത്രി കൂട്ടിച്ചേർത്തു

error: Content is protected !!