Trending Now

പ്രണയസാന്ദ്രമായി “വൺ ലൗ” മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു

 

konnivartha.com / Entertainment desk: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു .”നിലവേ പോൽ” എന്ന വരിയിലൂടെ  തുടങ്ങുന്ന ഈ ഗാനം എഴുതിയതും സംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നതും അനന്തകൃഷ്ണയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജീവ്.മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. എ.കെ . പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവർ മ്യൂസിക്ക് വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്.

ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് ഉദയകുമാർ, സിംഗർ- രാഹുൽ രാജീവ്, മ്യൂസിക്ക് കൺസൾട്ടന്റ്- അനീഷ് ചന്ദ്ര, ഓർക്കസ്ട്ര ശ്രീനാഥ് എസ്. വിജയ്(ഓം ശ്രീ ഡിജിറ്റൽ ചെന്നൈ), റെക്കോഡിങ് സ്റ്റുഡിയോ- സ്ട്രിങ്‌സ് മ്യൂസിക്ക് ഹബ് ചൂണ്ടി, സൗണ്ട് എഞ്ചിനീയർ- നിഖിൽ ബാബു, അഡിഷണൽ പ്രോഗ്രാമിങ് & മിക്ക്‌സ്- ശ്യാം വി എസ്, പ്രൊഡക്ഷൻ മാനേജർ- നന്ദഗോപാൽ എസ്, സ്റ്റിൽസ്- ജയന്ത് ജെ.എസ്, മേക്കപ്പ്- ഗ്രീഷ്മഗിരീഷ്,  വസ്ത്രാലങ്കാരം- വൈറ്റ്, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, കോഓർഡിനേറ്റർ- സനു ചന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.

error: Content is protected !!