Trending Now

മസ്‌ക്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന്‍റെ  ചിറകിന് തീപിടിച്ചു

Spread the love

Emergency Landing Of Air India Express Flight From Muscat To Kochi 141 Passengers Board
konnivartha.com : മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്.

 

യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.6 ജീവനക്കാരും ഉണ്ടായിരുന്നു .

error: Content is protected !!