Trending Now

പൊക്കാഞ്ചേരി കടപ്പുറത്ത്( മത്തി )ചാളചാകര

 

konnivartha.com : തൃശൂർ വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് ( മത്തി ) ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ കരയിലേക്ക് വൻതോതിൽ ( മത്തി )ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്

കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്. ഇപ്പോഴും ചാകര തുടരുകയാണ്.തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്.

ഈ പ്രദേശം കേന്ദ്രീകരിച്ച് മത്തി അഥവാ ചാള ഇക്കുറി കൂടുതലായി ലഭിച്ചിട്ടുണ്ട് . ട്രോളിംഗ് കാലയളവില്‍ മത്തി കൂടുതലായി മുട്ടയിട്ടു പെരുകി . മത്തി ഇനത്തില്‍ ഉള്ള മീനുകള്‍ക്ക് ഈ മേഖലയില്‍ വളരുവാന്‍ ഉള്ള സാഹചര്യം ഉണ്ട് .

error: Content is protected !!