Nehru Trophy Boat Race: Hattrick By Pallathuruthy Boat Club, Wins 68th Edition Of event
konnivartha.com /ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്‍റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്‍റെ വീയ്യപുരം ചുണ്ടനും പോലീസ് ബോട്ട് ക്ലബ്ബിന്‍റെ ചമ്പക്കുളം ചുണ്ടനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും എത്തി.
അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്. മൂന്ന്, നാല് ഹീറ്റ്സുകളില്‍നിന്ന് ഒരു ചുണ്ടനും ഫൈനില്‍ എത്തിയില്ല. അതേസമയം അഞ്ചാം ഹീറ്റ്സില്‍നിന്നും വീയ്യപുരം, നടുഭാഗം ചുണ്ടനുകള്‍ കലാശപ്പോരിന് യോഗ്യത നേടി.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കൃഷി മന്ത്രി പി.പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
നേരത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാലും നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദും നിര്‍വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഡി. കെ. ജോഷി മാസ് ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
എ.എം. ആരിഫ് എം.പി. സ്മരണിക പ്രകാശനം ചെയ്തു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എം.എസ്. അരുണ്‍കുമാര്‍, തോമസ് കെ. തോമസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, എന്‍.ടി.ബി.ആര്‍ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍
…………….
ചുണ്ടന്‍
ഫൈനല്‍
ജേതാക്കള്‍: മഹാദേവികാട് കാട്ടില്‍തെക്കേതില്‍
ഫിനിഷ് ചെയ്ത സമയം: 4.30.77
ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളില്‍
ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍:കാരിച്ചാല്‍
ഫിനിഷ് ചെയ്ത സമയം: 4.45.91
ക്ലബ്: യു.ബി.സി കൈനകരി
ക്യാപ്റ്റന്‍: പത്മകുമാര്‍ പി.ആര്‍. പുത്തന്‍പുറമ്പില്‍ കുട്ടമംഗലം
സെക്കന്‍ഡ് ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍:ആയാപറമ്പ് പാണ്ടി
ഫിനിഷ് ചെയ്ത സമയം: 5.01.48
ക്ലബ്:കെ.ബി.സി.എസ്.എഫ്.ബി.സി കുമരകം.
ക്യാപ്റ്റന്‍: പി.ഐ. ഏബ്രഹാം പുത്തന്‍പറമ്പില്‍ കുമരകം
തേഡ് ലൂസേഴ്സ് ഫൈനല്‍
ജേതാക്കള്‍:ജവഹര്‍തായങ്കരി
ഫിനിഷ് ചെയ്ത സമയം: 5.06.76
ക്ലബ്: സമുദ്ര ബോട്ട് ക്ലബ് കുമരകം.
ക്യാപ്റ്റന്‍: അര്‍ജുന്‍ എം. സത്യന്‍
………………………………..
ഇരുട്ടുകുത്തി എ ഗ്രേഡ്
ജേതാക്കള്‍:മൂന്നുതൈക്കല്‍
ഫിനിഷ് ചെയ്ത സമയം: 5.08.16
ക്ലബ്: ആര്‍പ്പൂക്കര ബോട്ട് ക്ലബ് കോട്ടയം
ക്യാപ്റ്റന്‍: അരുണ്‍ മോഹന്‍
………………….
ഇരുട്ടുകുത്തി ബി ഗ്രേഡ്
ജേതാക്കള്‍:തുരുത്തിപ്പുറം
ഫിനിഷ് ചെയ്ത സമയം: 5.07.94
ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം
ക്യാപ്റ്റന്‍: വൈശാഖ് കെ.ജി
……………………………..
ഇരുട്ടുകുത്തി സി ഗ്രേഡ്
ജേതാക്കള്‍:ഗോതുരുത്ത്
ഫിനിഷ് ചെയ്ത സമയം: 5.11.53
ക്ലബ്: ജി.ബി.സി ഗോതുരുത്ത് ചേന്നമംഗംലം
ക്യാപ്റ്റന്‍: സാലി പി.ജെ
……………..
വെപ്പ് എ ഗ്രേഡ്
ജേതാക്കള്‍:പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ
ഫിനിഷ് ചെയ്ത സമയം: 4.34.55
ക്ലബ്: പോലീസ് ബോട്ട് ക്ലബ് ആലപ്പുഴ
ക്യാപ്റ്റന്‍: ഇര്‍ഷാദ് പാവുക്കര്‍, മാന്നാര്‍
……………..
വെപ്പ് ബി ഗ്രേഡ്
ജേതാക്കള്‍:ചിറമേല്‍ തോട്ടുകടവന്‍
ഫിനിഷ് ചെയ്ത സമയം: 5.17.94
ക്ലബ്: എസ്.എസ്.ബി.സി വിരിപ്പുകാല കുമരകം
ക്യാപ്റ്റന്‍: റോയ് പി.വി. പുത്തന്‍പറമ്പ് ആര്‍പ്പൂക്കര
…………….
ചുരുളന്‍
ജേതാക്കള്‍:കോടിമത
ഫിനിഷ് ചെയ്ത സമയം: 5.19.05
ക്ലബ്: കൊടുപ്പുന്ന ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: പ്രമോദ് എസ്. ഉണ്ണി
…………….
തെക്കനോടി തറ(വനിതകള്‍)
ജേതാക്കള്‍: സാരഥി
ഫിനിഷ് ചെയ്ത സമയം: 7.13.95
ക്ലബ്: പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ
ക്യാപ്റ്റന്‍: ശ്രീദേവി ജി.എസ്.
തെക്കനോടി കെട്ട്(വനിതകള്‍)
ജേതാക്കള്‍: കാട്ടില്‍ തെക്കേതില്‍
ഫിനിഷ് ചെയ്ത സമയം: 7.55.98
ക്ലബ്: വിമെന്‍സ് ബോട്ട് ക്ലബ്ബ് മുട്ടാര്‍
ക്യാപ്റ്റന്‍: സുമനാച്ചന്‍