Trending Now

കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി

 

konnivartha.com : കോന്നി മാങ്കുളത്ത് വീട്ടുമുറ്റത്ത് നിന്നും ചന്ദനം മുറിച്ചു കടത്തി.മാങ്കുളം കുറുമ്മൺ വിളയിൽ സന്ധ്യ ശേഖറിന്റെ കുടുംബ വീട്ടിൽ നിന്നുമാണ് 35 വർഷത്തോളം പഴക്കമുള്ള ചന്ദന മരമാണ് കഴിഞ്ഞ ഏതോ രാത്രിയിൽ മുറിച്ചു കടത്തിയത്.

 

ഉടമയായ സന്ധ്യാ തിരുവനന്തപുരത്താണ് താമസം. ഈ വീട് ഒരു വർഷ കാലമായി ആൾ താമസം ഇല്ലാതെ കിടക്കുകയാണ്.ഈ വീടിന് സമീപത്തായി സന്ധ്യയുടെ സഹോദരി താമസിക്കുന്നുണ്ട്. ഇവരാണ് ഇന്ന് രാവിലെയോടെ മരം മുറിക്കപ്പെട്ടത് അറിയുന്നത്.കോന്നി എസ്എച്ഒ രതീഷ്, എസ്‌ഐ രവീന്ദ്രൻ എ ആർ,വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.ടവർ ലൊക്കേഷനും, സിസിടിവിയും പരിശോധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

error: Content is protected !!