konnivartha.com : ഒറ്റപ്പെട്ട ശബ്ദങ്ങൾക്കു വേണ്ടി കൂടെ നിൽക്കണമെന്നും സാംസ്കാരികമായ വളർച്ചയ്ക്ക് സർക്കാർ ഒരു സാംസ്കാരിക നയം രൂപപ്പെടുത്തണമെന്നും നാടക് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
സാംസ്കാരിക രംഗത്തുള്ള ജീർണതകൾ തുറന്നു കാട്ടണമെന്നും സാംസ്കാരിക സംഘടനകൾ ഏകപക്ഷീയ നിലപാടുള്ളവരായി മാറരുതെന്നും നാടക് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജെ.ശൈലജ ആവശ്യപ്പെട്ടു.
നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ പത്തനംതിട്ട ജില്ലാ സമ്മേളനം പന്തളം പൃഥ്വിരാജ് നഗറിൽ ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ അധ്യക്ഷതയിൽ നടന്നു. ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഈ ജെ ജോസഫ്, ജോസ് പി റാഫേൽ ,ഷാബു കെ മാധവൻ, പ്രവീൺ രാജ് കിളിമാനൂർ, പ്രിയത രതീഷ്, ജില്ലാ ഭാരവാഹികളായ കെ എസ് ബിനു, സുനിൽ സരിഗ, ആദർശ് ചിറ്റാർ ,|ഫെബി തുമ്പമൺ, എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാടക സെമിനാർ നാടക് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ജെ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.നാടകത്തിനുമായി നാടക അക്കാദമി സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രാഷ്ട്രീയ രംഗത്തെ നാടക് പ്രതിഭക്കുള്ള പുരസ്കാരം എൻ.നവനീതിന് നൽകി.
നാടക് പത്തനംതിട്ട ഏർപ്പെടുത്തിയ ഓൺലൈൻ കുടുംബ നാടക അവാർഡ് രഞ്ജിത്തിന് ജെ. ശൈലജ സമർപ്പിച്ചു.നാടക് അംഗങ്ങളുടെ നാടൻ പാട്ടും പ്രമുഖ നടൻ എം.പാർത്ഥസാരഥി മലപ്പുറത്തിൻ്റെ ഏകപാത്ര നാടകാവിഷ്കാരവും നടന്നു.
ജില്ലാഭാരവാഹികൾ
പ്രസിഡൻ്റ് -നാടകക്കാരൻ മനോജ് സുനി
സെക്രട്ടറി – പ്രിയരാജ് ഭരതൻ
വൈസ് പ്രസിഡൻ്റ് – പ്രിയത രതീഷ്, സുനിൽ സരിഗ
ജോ. സെക്രട്ടറിമാർ – ഫെബി തുമ്പമൺ, ആദർശ് ചിറ്റാർ
ട്രഷറാർ -കെ എസ് ബിനു