konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി .
ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് .
ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന് അടിയില്‍പ്പെട്ട് പിതാവിന് പരിക്ക് പറ്റി .ആറു വാരിയെല്ലുകള്‍ക്കു ആണ് പരിക്ക് . മുന്നില്‍ പോയ ആളുകള്‍ ആനയുടെ ശ്രദ്ധ തിരിച്ചതിനാല്‍ ഇരുവരുടെയും ജീവന്‍ കവര്‍ന്നില്ല .
ഇന്നലെ കല്ലേലി നിന്നും ചെമ്പനരുവി പോയ അരുവാപ്പുലം പഞ്ചായത്ത് മെമ്പര്‍ ജോജുവും ഈ കാട്ടാന കൂട്ടത്തെ കണ്ടു . അച്ചന്‍ കോവില്‍ നദിയിലൂടെ നാല് കാട്ടാനകള്‍ മറുകരയില്‍ എത്തുന്നത് ആണ് കണ്ടത് . ഇന്ന് ഉച്ചയോടെ ഇതുവഴി പോയ യാത്രികനും മറ്റൊരു കൂട്ടം കാട്ടാനയെ കണ്ടു .
1977 മുതല്‍ നിയമം മൂലം കേന്ദ്ര സര്‍ക്കാര്‍ ആനപിടിത്തം നിരോധിച്ചതോടെ കോന്നി വനം ഡിവിഷനില്‍ കാട്ടാനകളുടെ എണ്ണം വളരെ ഏറെ വര്‍ധിച്ചു . രാത്രി കാലങ്ങളില്‍ ഈ റോഡില്‍ നിരവധി കൊമ്പനാനയടക്കം കാട്ടാനകളെ കാണുവാന്‍ കഴിയും . റോഡിനു ഇരു വശവും ഇളം പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നു . ഇത് ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ആനകള്‍ റോഡില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ കഴിയും .
തിരുവിതാംകൂറിൽ കുഴിയിൽ വീഴ് ത്തിയുള്ള കാട്ടാന പിടുത്തം (Pitfall method) അഥവാ വാരിക്കുഴി സമ്പ്രദായം 1810-ൽ ഉണ്ടായിരുന്നതായി ലഫ്റ്റനന്റ് ആർതറുടെ ‘മെമ്മൊയർ ഓഫ് ട്രാവൻകൂർ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്താൽ സമ്പന്നമായ കോന്നി വനമേഖലയിൽ 1810 മുതൽ ആന പിടുത്തം ഉണ്ടായിരുന്നതായി തിരുവിതാംകൂറിലെ വനങ്ങളെയും വന്യജീവികളെയും സംബന്ധിച്ച് ആദ്യമായി ആധികാരികമായ അറിവ് പ്രദാനം ചെയ്യുന്ന ഗ്രന്ഥമായ ‘മെമ്മൊയർ ഓഫ് ദ സർവ്വേ ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ സ്റ്റേറ്റ് ‘ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
കോന്നി വനം ഡിവിഷനിൽപ്പെട്ട കല്ലാറിന്‍റെ തീരത്തുള്ള മുണ്ടോമൂഴിയിലും
അച്ചൻകോവിലാറിന്‍റെ തീരത്തുള്ള തുറ, മണ്ണാറപ്പാറ എന്നീ സ്ഥലങ്ങളിലും
വാരിക്കുഴിയിൽ വീഴ്ത്തി ആനകളെ പിടിച്ചിരുന്നു. കുഴി ഒന്നിന് നേരിയ നികുതി
നൽകിയാൽ സ്വകാര്യ വ്യക്തികൾക്കും ആനകളെ പിടിച്ചു സ്വന്തമാക്കാൻ സർക്കാർ കോന്നിയുടെ ആനപ്പെരുമ അനുവദിച്ചിരുന്നു.
സ്വകാര്യ വ്യക്തികൾക്കും ആനകളെ പിടിച്ച് സർക്കാരിന് 150 രൂപ നിരക്കിൽ വിൽക്കാമായിരുന്നു. ഇതിന് ഇനാംകുഴി എന്നാണ് പറഞ്ഞിരുന്നത്.വാരിക്കുഴിയിൽ വീഴുന്ന ആനകൾക്ക് മുറിവും മറ്റും സംഭവിക്കുന്നതിനാലും ആനകൾ കുഴിയിൽ വീണാൽ യഥാസമയം കണ്ടെത്തി വെള്ളവും തീറ്റയും നൽകാൻ കഴിയാത്തതിനാലും ആനകൾക്കു നാശം സംഭവിക്കുന്നതായി കണ്ടു. കൂടാതെ കഴിവും പരിശീലനവുമുള്ള പാപ്പാൻമാരുടെയും താപ്പാനകളുടെയും കുറവുകാരണം 1875 നവംബർ 1ന്
വാരിക്കുഴി സമ്പ്രദായം നിർത്തലാക്കി.
വാരിക്കുഴിക്ക് പകരം ഖെദ്ദ സമ്പ്രദായത്തിൽ ആനകളെ പിടിക്കുന്നത് 1876 മുതൽ 1884 വരെ കല്ലാറിന്റെ തീരത്ത് മുണ്ടോമൂഴിയിൽ നടപ്പിലാക്കിയിരുന്നു. ഈ കാലയളവിൽ നൂറിൽപരം ആനകളെ പിടിക്കുകയുണ്ടായി.
കാട്ടാനകളെ പകല്‍ നേരങ്ങളില്‍ പോലും കാണുന്ന കല്ലേലി അച്ചന്‍ കോവില്‍ റോഡില്‍ വിനോദ സഞ്ചാരികള്‍ കടന്നു വരുന്നത് വനം വകുപ്പ് വാക്കാല്‍ തടഞ്ഞിട്ടുണ്ട് . ആന ശല്യം കുറയ്ക്കാന്‍ ഉള്ള നടപടി വനം വകുപ്പ് ഭാഗത്ത് നിന്നും ഉണ്ടാകണം.ഇനി ഒരിക്കലും ആനപിടിത്തം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം