![](https://www.konnivartha.com/wp-content/uploads/2022/08/pension-880x528.jpg)
konnivartha.com : സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കായി ജൂലൈ, ആഗസ്റ്റ് മാസത്തിലെ 19,24,34,600 രൂപ വിതരണം ആരംഭിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ 1,93,73,800 രൂപയും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ 11,74,36,400 രൂപയും, ഭിന്നശേഷി പെന്‍ഷന്‍ ഇനത്തില്‍ 1,66,93,200 രൂപയും, 50 വയസിനുമുകളിലുള്ള അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 18,46,000 രൂപയും, വിധവാ പെന്‍ഷന്‍ ഇനത്തില്‍ 3,70,85,200 രൂപയും ചേര്‍ത്ത് അഞ്ചു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.