Trending Now

കോന്നിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെ ജെ യു നേതൃത്വത്തില്‍ ഇൻഷുറൻസ് ഏര്‍പ്പെടുത്തി

 

konnivartha.com : കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് രജിസ്ട്രേഷനും യോഗവും സംഘടിപ്പിച്ചു.കോന്നി പ്രിയദർശിനി ഹാളിൽ നടന്ന ഇൻഷുറൻസ് രജിസ്ട്രേഷന്‍റെ ഉത്ഘാടനം കെ. ജെ.യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ നിർവഹിച്ചു.

കെ.ജെ.യു കോന്നി മേഖല പ്രസിഡണ്ട് ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ശശി നാരായണൻ സ്വാഗതം ആശംസിച്ചു . ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള കാർഡ് വിതരണവും പുതിയ അംഗങ്ങളുടെ രജിസ്ട്രഷനും നടന്നു . കെ.ജെ.യു കോന്നി മേഖല കമ്മിറ്റി പ്രവർത്തകനും സിനിമാ അഭിനേതാവുമായി ശ്രീകുമാറിനെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആര്‍ കെ പ്രദീപ് ആദരിച്ചു

error: Content is protected !!