Trending Now

ഭാരത് ജോഡോ യാത്ര : കോന്നിയില്‍ സ്വാഗതസംഘം രൂപീകരിച്ചു

 

konnivartha.com :  കോന്നി നിയോജക മണ്ഡലത്തിൽ ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗംഡി സി സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോർഡിനേറ്റർ സജി കൊട്ടക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ജില്ലാ കോർഡിനേറ്റർ ബാബു ജോർജ്ജ്, മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു.ചിറ്റൂർ ശങ്കർ, ഡി.ഭാനുദേവൻ, ഹരികുമാർ പൂതംങ്കര, എം വി ഫിലിപ്പ്,ദിലീപ് കുമാർ, എസ്സ്.സന്തോഷ് കുമാർ, ആർ.ദേവകുമാർ,റോജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

മാത്യു കുളത്തിങ്കൽ രക്ഷാധികാരിയായും എസ്സ്.സന്തോഷ് കുമാർ ചെയർമാനായും ആർ.ദേവകുമാർ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

error: Content is protected !!