Trending Now

തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ പാനലില്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കിയും തര്‍ജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

 

വാര്‍ത്തകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പ് ചെയ്ത് നല്‍കാന്‍ കഴിയണം. ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. തര്‍ജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം [email protected] ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനല്‍ രൂപീകരിക്കുക.

error: Content is protected !!