Trending Now

കക്കി – ആനത്തോട് ഡാം : നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും

കക്കി – ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും
പുറത്തേക്ക് ഒഴുകുന്ന ജലം ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും

കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിനു രാവിലെ 11ന് ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 30 ക്യുമെക്‌സ് മുതല്‍ 100 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റീ മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും.

 

പമ്പാ നദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കുകയും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കുകയും ചെയ്യും. പമ്പാ നദിയുടെ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ് ഓഫീസറെയും പട്ടികജാതി, പട്ടികവര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി.

error: Content is protected !!