
konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഉച്ചക്ക് (4-08-2022)റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥാ പ്രവചന മാതൃകകള്‍ ഉച്ചയ്ക്ക് ശേഷം പമ്പാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (4-08-2022)ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍ നിന്നും ശബരിമല കയറുവാന്‍ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.