
മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു
Konnivartha. Com :വനത്തിൽ രാത്രി പെയ്ത മഴ മൂലം രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കല്ലാറ്റിലും ജല നിരപ്പ് ഉയർന്നു. ഇനിയും നിർത്താതെ മഴ പെയ്താൽ മിക്ക തോടും നിറയും.
നിലവിൽ മഴയ്ക്ക് ശമനം ഉണ്ട് എങ്കിലും ആകാശം മൂടി കെട്ടി. മലയോരത്ത് മഞ്ഞു മൂടി.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി.
കോന്നി മേഖലയിൽ എവിടെയും റോഡിൽ വെള്ളം കയറിയിട്ടില്ല. നദി ഇരു കര മുട്ടിയാണ് ഒഴുകുന്നത്.