Trending Now

കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ “ടേക്ക് എ ബ്രേക്ക്” തുറന്നു നല്‍കണം : ബിജെപി റീത്തു വെച്ച് പ്രതിഷേധിച്ചു

konnivartha.com:പ്രമാടം ഗ്രാമപഞ്ചായത്തിന്‍റെ പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും വിശ്രമിക്കാനുംമറ്റു അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി ഇളകൊള്ളൂരിൽ ബ്ലോക്ക്‌ ഓഫീസിനു സമീപത്തായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് അടിയന്തരമായി തുറന്നുകൊടുക്കണമെന്നും, ലക്ഷണങ്ങൾ മുടക്കിയ കെട്ടിടം കാട് പിടിച്ചു നശിക്കുന്നതിനെതിരെയും ബിജെപി പ്രമാടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീത്തു വെച്ച് പ്രതിഷേധിച്ചു.

പ്രമാടം ഏരിയ പ്രസിഡന്റ് വി ശങ്കർ അധ്യക്ഷത വഹിച്ച യോഗം കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി വി കോട്ടയം ഏരിയ പ്രസിഡന്റ് കെ ജയകൃഷ്ണൻ ,ബിജെപി പ്രമാടം ഏരിയ ജനറൽ സെക്രട്ടറി ഗിരീഷ് ഗോപി ഏരിയ സെക്രട്ടറി അനീഷ് കർഷക മോർച്ച കോന്നി മണ്ഡലം ജനറൽ സെക്രട്ടറി ബിനുകുമാർ കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ളാക്കൂർ…കർഷമോർച്ച ഏരിയ ജനറൽ സെക്രട്ടറി പ്രസാദ്.മറൂർ ഐ റ്റി സെൽ കോഡിനേറ്റർ മനു പഞ്ചായത്ത് കമ്മിറ്റിയംഗം കാഥികൻ മല്ലശ്ശേരി പുരുഷോത്തമൻ ബൂത്ത് ഭാരവാഹികളായ ബിജീഷ് സുനിൽ വലഞ്ചുഴി എന്നിവർ നേതൃത്വം നൽകി

error: Content is protected !!