Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍

യു.കെയിൽ ക്ലിനിക്കൽ അഡൈ്വസർ അവസരം

konnivartha.com : ഒ.ഡി.ഇ.പി.സി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവീസിൽ സീനിയർ ക്ലിനിക്കൽ അഡൈ്വസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും [email protected] ൽ അയക്കണം. അവസാന തീയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.

 

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വയലത്തലയിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒരു ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസായിട്ടുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

വാക്- ഇന്‍ ഇന്റര്‍വ്യൂ 29 ന്

 

പാലക്കാട് അട്ടപ്പാടി  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം. പ്രായം 18 നും – 35 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 11 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചറിയാന്‍ രേഖ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വാക്- ഇന്‍ ഇന്റര്‍വ്യൂന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 253347, 9847745135

 

45 വയസ് കഴിയാത്ത നല്ല കായികശേഷിയുളളവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് പരിരക്ഷ നല്‍കുന്ന കാര്യത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് പ്രായം, പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍ : 9497471849.

 

അധ്യാപക നിയമനം

 

ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ദിവസേന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപെട്ട വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഫോണ്‍ – 0466 2224234,9497734306,9947645929

 

അധ്യാപക നിയമനം

 

ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ദിവസേന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപെട്ട വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഫോണ്‍ – 0466 2224234,9497734306,9947645929

 

ഗസ്റ്റ് ലക്ചറര്‍ നിയമനം

 

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സില്‍ 55 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.ടെക് നെറ്റ്, ഡമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രോണിക്സ്, ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക്സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 26 ന് രാവിലെ 11ന് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04922 255061, 04912 985061

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാവാൻ അവസരം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സുകളാണിത്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, 0471-2418524, 9383400208.

 

വാക്ക് ഇൻ ഇന്റർവ്യൂ 29ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, കുക്ക് തസ്തികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10ന് തൃശൂർ രാമവർമ്മപുരം വിമൻ ആൻഡ്  ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ., തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www. keralasamakhya.org.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 26ന് 

 

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. ബി കോം, ഡി.സി.എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം.

ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 40 വയസ്. ഒരു ഒഴിവാണ് നിലവിലുള്ളത്. എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 26 ന് രാവിലെ 10 നാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 8113813340

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9207397647, 0477 2238270

 

സ്വകാര്യ സ്ഥാപനത്തിലേക്ക് അഭിമുഖം 25ന്

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ25ന് രാവിലെ 10ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തും.

തസ്തികകളുടെ വിവരങ്ങള്‍ ചുവടെ.
സ്റ്റുഡന്റ് സപ്പോര്‍ട്ട് എക്സിക്യൂട്ടീവ് (സ്ത്രീകള്‍): യോഗ്യത -ബിരുദം, പ്രായപരിധി-35 വയസ്. നിയമനം-ആലപ്പുഴ, കൊച്ചി.

ഫാക്കല്‍റ്റി: യോഗ്യത-എംബിഎ, പ്രായപരിധി- 35, നിയമനം -ആലപ്പുഴ, കൊച്ചി.

ഓഫീസര്‍ (ഫിനാന്‍സ് അക്കൗണ്ട്സ്)- സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത- ബികോം/ എംകോം, പ്രായപരിധി: 20-35. നിയമനം-ആലപ്പുഴ.

ഷോറൂം സ്റ്റാഫ് (സ്ത്രീകള്‍), യോഗ്യത: പ്ലസ് ടൂ, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി-35. നിയമനം-കായംകുളം. കായംകുളം മേഖലയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍: 0477 -2230624,8304057735.

error: Content is protected !!