
konnivartha.com : കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്‌ഇബി അറിയിച്ചു.
കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ് 50 ശതമാനത്തിൽ താഴെയാണെന്ന് ഊർജപ്രിൻസിപ്പൽ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ പേയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് 500 രൂപയിൽ അധികമുള്ള ബിൽ അടക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം സ്വീകരിക്കുകയും ഓൺലൈനായി അടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദേശമുണ്ടായത്.