Trending Now

കോന്നിയൂർ പി.കെസമുദായ രാഷ്ട്രീയ രംഗത്തെവേറിട്ട വ്യക്തിത്വം :കെ.യു. ജനീഷ് കുമാർ എം എൽ എ 

 

Konnivartha. Com :കോന്നി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും, സാംബവ മഹാ സഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കോന്നിയൂർ പി കെ യുടെ ഒന്നാമത് അനുസ്മരണം സാംബ മഹാസഭകോന്നി താലൂക്ക് യൂണിയന്റനേതൃത്വത്തിൽ സംഘടിപ്പിച്ചു.കോന്നി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം

കെ.യു. ജനീഷ് കുമാർ MLA നിർവഹിച്ചു. സാമുദായ രാഷ്ട്രീയ രംഗത്ത് വേറിട്ട വ്യക്തിത്വമായിരുന്നുകോന്നിയൂർ PK എന്ന് MLA പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ ശശി നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡി. മനോജ് കുമാർ സ്വാഗതവും, സംബവ മഹാ സഭസംസ്ഥാന ജനറൽ സെക്രട്ടറിരാമചന്ദ്രൻ മുല്ലശേരി അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു. ചടങ്ങിൽ സമുദയ അംഗമായ വിധു വരച്ച പി.കെ യുടെ ഛായചിത്രം സംസ്ഥാന ജനറൽ സെക്രട്ടറി മുല്ലശ്ശേരി രാമചന്ദ്രൻ യൂണിയൻ പ്രസിഡന്റ് സി.കെ. ലാലുവിന് കൈമാറി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, സി.പി.ഐ. കോന്നി മണ്ഡലം സെക്രട്ടറി രാജേഷ്, കോൺഗ്രസ് കോന്നി മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം,

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ മുത്തലിഫ്, സാംബവ മഹാ സഭ ജില്ലാ പ്രസിഡന്റ് സി.കെ. അർജുനൻ , ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദ് . യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി, യുണിയൻ ഖജാൻജി സുനിൽ കുമാർ ,സിദ്ധനാർ സർവീസ് സൊസൈറ്റി ഡയക്ടർ ബോർഡ് അംഗം മനോഹരൻ , കെ

പി .എം. എസ് കോന്നി യൂണിയൻ സെക്രട്ടറി സുനിൽകുമാർ , സാംബവ മഹാ സഭ കോന്നി യൂണിയൻ ജോ: സെക്രട്ടറി റെജി ചെമ്പന്നൂർ, വൈ: പ്രസിഡന്റ്ഭാരതിവിശ്വനാഥ് എന്നിവർ സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന്റ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു

error: Content is protected !!