അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത് തികച്ചും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടേയും നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തിപരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവനായിരിക്കണം. 21 നും 35 നും ഇടയില്‍ പ്രായമുള്ളവരും സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമയോ ഐടിഐ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. (കോഴ്‌സ് വിജയിച്ചവര്‍ മാത്രം). പ്രതിമാസം 18,000നിരക്കില്‍ ഓണറേറിയവും നിയമന കാലവധി ഒരു വര്‍ഷവും ആയിരിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന പകര്‍പ്പ് സഹിതം ജൂലൈ 23 ന് വൈകുന്നേരം അഞ്ചിനകം ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് ട്രൈബല്‍ ഡെവലപമെന്റ് ഓഫീസര്‍ അറിയിച്ചു.
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ റാന്നി പെരുനാട് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കായി ‘പ്രകൃതി ദുരന്ത അതിജീവനമാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റിലെ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്കുമാര്‍, അജിത്ത് കുമാര്‍, ഫയര്‍ ഓഫീസര്‍ സതീഷ്‌കുമാര്‍, വുമണ്‍ ഗാര്‍ഡ് അമ്പിളി എന്നിവര്‍ ക്ലാസും പരിശീലനവും നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷാകുമാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അംഗങ്ങളായ പി.എസ്. സ്മിത, സ്മിത പി രാജു എന്നിവര്‍ പങ്കെടുത്തു
ഫോട്ടോ അടിക്കുറിപ്പ്-ഡിസിപിയു-വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ റാന്നി ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സഹകരണത്തോടെ റാന്നി പെരുനാട് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കായി ‘പ്രകൃതി ദുരന്ത അതിജീവനമാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസ്.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ വിവിധങ്ങളായ അംഗീകൃത പാഠ്യപദ്ധതി മുഖേന 2021-22 അക്കാദമിക്ക് വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.
ഹാജരാക്കേണ്ട രേഖകള്‍: വെള്ളകടലാസില്‍ തയാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ കാര്‍ഡ്, അംശദായ പാസ് ബുക്ക് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍ – 04682 220 248.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29ന് ഉച്ചക്ക് രണ്ടു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോന്നി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0468 2 334 110.
ആരോഗ്യരംഗത്ത് കേരളം വലിയ മാതൃക: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പറക്കോട് ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യമേളയുടെയും ബ്ലോക്ക് തല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മാതൃകയാണെന്നും സമയബന്ധിതമായ ഇടപെടലുകള്‍ കൊണ്ടാണ് കേരളം രോഗത്തെ പ്രതിരോധിക്കുന്നതെന്നും ഏകാരോഗ്യം പദ്ധതിയുടെ പ്രധാന ഉദ്ദേശം ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണെന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. ബി. രാജീവ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. അംജിത് ഏകാരോഗ്യപദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം പി മണിയമ്മ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി സന്തോഷ്, എം മഞ്ജു, എസ്.മഞ്ജു, വിമല മധു, ഏഴംകുളം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, ഏറത്ത് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, പത്തനംതിട്ട ഡെപ്യൂട്ടി ഡി എം ഒ ഡോ. നന്ദിനി, പത്തനംതിട്ട ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ സുരേഷ്‌കുമാര്‍, എനാദിമംഗലം എം ഒ ഐ /സി, സി എച്ച് സി ഡോക്ടര്‍ ബെറ്റ്‌സി ജേക്കബ്, വുമണ്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീലതാകുമാരി, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പി.ജി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ IHRD യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. B.Tech/ M.Tech Degree/MCA/B.Sc./M.Sc Computer Science/BCA യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്ക്
കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍
അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍
പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കോസ് വേ മുങ്ങി ഒറ്റപ്പെട്ടുപോയ കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍. പട്ടികവര്‍ഗവകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം അടിയന്തിരമായി എത്തിക്കണമെന്നും ഭക്ഷ്യ ധാന്യം ഉറപ്പ് വരുത്തണമെന്നും ജില്ലാപട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘം അവിടെ സന്ദര്‍ശനം നടത്തി. അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഉറപ്പ് വരുത്തുകയും പച്ചക്കറി കിറ്റുകള്‍ എത്തിക്കുകയും ചെയ്തു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനമുറികളും അവിടെ ഒരുക്കി.
നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത പെരുന്തേനരുവി ചണ്ണ റോഡാണ് കുരുമ്പന്‍ മൂഴിയിലേക്ക് എത്താനുള്ള മാര്‍ഗം. അത് അടിയന്തരപ്രാധാന്യം നല്‍കി സഞ്ചാരയോഗ്യമാക്കാനും ആ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി ജീപ്പ് ഏര്‍പ്പെടുത്തുന്നതിനും പട്ടിക വര്‍ഗ്ഗ വകുപ്പിനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
കോന്നി ബ്ലോക്ക് ആരോഗ്യ മേള സംഘടിപ്പിച്ചു
കോന്നി ബ്ലോക്ക് ആരോഗ്യ മേള പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ.കെ .യു .ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി. വൈ.എസ് പി ബൈജു കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ആരോഗ്യജാഥ രാവിലെ ഒന്‍പത് മണിക്ക് പൂങ്കാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. മേളയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സംഘടിപ്പിച്ചു. ഏകരോഗ്യം നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍ ഏകരോഗ്യ ബോധവല്‍കരണ ക്ലാസ്സ് നടത്തി. എക്‌സൈസ് വകുപ്പ് മദ്യ, മയക്കുമരുന്ന് ബോധവല്‍കരണ ക്ലാസ്സ് നടത്തി. ആരോഗ്യവകുപ്പ്, കുടുംബശ്രീ, എന്‍ എസ്സ് എസ്സ് കോളജ്, കോന്നി വിദ്യാര്‍ത്ഥികള്‍, പ്രമാടം ഫെല്ലോഷിപ്പ് കുട്ടികള്‍, പ്രമാടം ബാലസംഘം തുടങ്ങിയവരുടെ വിവിധ കലാ പരിപാടികള്‍ നടന്നു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
എംബിഎ സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്റ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 29ന് ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ വച്ച് പത്ത് മണി മുതല്‍ പന്ത്രണ്ടര വരെ നടത്തും.
കേരള സര്‍വകലാശാലയുടേയും എ.ഐ.സി.റ്റിയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണമേഖലില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോഷര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി/ എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.
കോയിപ്രം ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു
കോയിപ്രം റവന്യു ബ്ലോക്ക് ആരോഗ്യമേളയുടേയും ഏകാരോഗ്യപദ്ധതിയുടേയും ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആരോഗ്യമേളയില്‍ സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യപ്രവര്‍ത്തകരുടേയും കുടുംബശ്രീ അംഗന്‍വാടി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും കലാപരിപാടികള്‍ നടന്നു.
ജില്ലാതല ഏകോപനസമിതി യോഗം 22 ന്
ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപനസമിതി യോഗം 22 ന് രാവിലെ 12 മണിക്ക് ഗൂഗിള്‍ മീറ്റ് മുഖേന ചേരും.