സുഗമ ഹിന്ദി പരീക്ഷയില്‍ കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക്‌ ഫസ്റ്റ് റാങ്ക് നേടി

Spread the love

 

konnivartha.com : കേരള ഹിന്ദി പ്രചാര സഭ 2019-20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ സി ബി എസ് ഇ / ഐ സി എസ് ഇ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയില്‍ കോട്ടയം ,പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടന്നു . ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു .

കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക്‌ പത്തനംതിട്ട ജില്ലയില്‍  ഫസ്റ്റ് റാങ്ക് നേടി . പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള അവാര്‍ഡ് കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂള്‍ നേടി , ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച അധ്യാപികയ്ക്ക് ഉള്ള അവാര്‍ഡ് കോന്നി എസ് എന്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപിക കോന്നി വകയാര്‍ മേലേതില്‍ വീട്ടില്‍ ലേഖ എസ് കരസ്ഥമാക്കി. ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫന്‍ ജോര്‍ജ് സമ്മാന ദാനം നടത്തി

Related posts