konnivartha.com : മലക്കപ്പാറയുടെ വശ്യ ഭംഗി ആസ്വദിക്കാന്‍ കെ എസ് ആര് ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു . ജൂലൈ 31 ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് ഏക ദിന വിനോദ യാത്ര കോന്നി ഡിപ്പോയില്‍ നിന്നും പുറപ്പെടും
കോന്നിയില്‍ നിന്നും ആതിരപ്പള്ളി , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക് ഡാം , ഷോളയാര്‍ റിസര്‍വോയര്‍ വഴി മലക്കപ്പാറയിലേക്ക് ആണ് ഏക ദിന വിനോദ യാത്ര നടത്തുന്നത് എന്ന് കെ എസ് ആര് ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു . 870 രൂപയാണ് ടിക്കറ്റ് നിരക്ക് .ബുക്ക് ചെയ്യുവാന്‍ 7012430614,9447044276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം