Trending Now

കാടിൻ്റെ കുളിർമ കണ്ടറിഞ്ഞ് കുഞ്ഞുങ്ങൾ

 

Konnivartha.Com :കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റും സയൻസ് ക്ലബ്ബും സംയുക്തമായി ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചു.

വനം -വന്യജീവി വകുപ്പ് കോന്നി ഡിവിഷനു കീഴിലുള്ള ഔഷധസസ്യ ഉദ്യാനം സന്ദർശിച്ച കുട്ടികളെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻ ലാൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വന സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകതയിലും ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി വനം വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ചും, വിവിധങ്ങളായ ഔഷധ സസ്യങ്ങളെക്കുറിച്ചും അദ് ദേഹം ചടങ്ങിൽ വിശദീകരിച്ചു.

സിവിൽ പോലീസ് ഓഫീസർ എസ്. സുഭാഷ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.വി.ശ്രീജ, അധ്യാപകരായ എം.മഞ്ജുഷ, എസ്.ഫൗസിയ, ആനി ശാലിനി ജോർജ്ജ്, ആർ.ശ്രീജ, ഡി.വിനീജ, രജിത ആർ നായർ, സൗമ്യ എസ്.നായർ, അധ്യാപക വിദ്യാർത്ഥിനി മെർലി എന്നിവരും സംസാരിച്ചു.