
konnivartha.com : രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മൂഴിയാര്‍ പൊലീസ്
വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്സ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി മുങ്ങി . ആവേ മരിയ എന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ നിവാസി ഷിബിന് ( 33 )ഒപ്പമാണ് പെണ്‍കുട്ടി മുങ്ങിയത് . കൊച്ചു കോയിക്കല്‍ എന്ന സ്ഥലത്ത് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നു .
മാതാവിന്‍റെ ഫോണില്‍ ആണ് പെണ്‍കുട്ടി ഇയാളുമായി ബന്ധപെട്ടിരുന്നത് . സംശയം തോന്നിയ മാതാവ് ഫോണ്‍ റിക്കോര്‍ഡില്‍ ഇട്ടിരുന്നു . ഇതില്‍ നിന്നുമാണ് മകള്‍ ഇയാളുമായി മുങ്ങിയ വിവരം മനസ്സിലാക്കിയത് .മകള്‍ക്ക് കാവല്‍ ഇരിക്കുന്നതിനു ഇടയില്‍ മാതാവ് മയങ്ങി പോവുകയും പെണ്‍കുട്ടി ഇയാളുടെ കൂടെ മുങ്ങി . പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മുങ്ങിയത് . മാതാവ് പോലീസില്‍ പരാതി നല്‍കി .