
വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാനും, നേട്ടങ്ങളിലേക്കെത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ പുലര്‍ത്തുന്ന ശ്രദ്ധയെ കളക്ടര്‍ അഭിനനന്ദിക്കുകയും ചെയ്തു. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും, മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.
ക്വിസ് മത്സരത്തില്‍ ദേവിക സുരേഷ് (ഗവ.എച്ച്.എസ്.എസ്, തോട്ടക്കോണം) ഒന്നാം സ്ഥാനവും, എസ്. ദേവപ്രിയ(ഗവ.എച്ച്.എസ്.എസ്. കോന്നി), ആര്‍ദ്രാ രാജേഷ് (ഹോളി ഏഞ്ചല്‍സ് ഇഎംഎച്ച്എസ്,അടൂര്‍) എന്നിവര്‍ രണ്ടാം സ്ഥാനവും അമലേക് പ്രേം (പഞ്ചായത്ത് എച്ച്എസ്, കുളനട) മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തില്‍ ലോക പുകയില വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരത്തില്‍ മൂന്നാം സ്ഥാനത്തിനര്‍ഹയായ എസ്. അദ്രിക, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ വിജയിയായ നാസിഫ നവാസ് (എമിനന്‍സ് ഹൈസ്‌ക്കൂള്‍, പന്തളം) എന്നിവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.