Trending Now

കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ മൂന്നുവയസുകാരി ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

 

കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസ്സുകാരി ശ്രീകുട്ടിയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേയാണ് ഇന്ന് പുലർച്ചെ മരണപെട്ടത്. വാഹനാപകടത്തിൽ മാതാപിതാക്കളായ ബിനീഷ് കൃഷ്ണൻ, അഞ്ചു എന്നിവർ മരിക്കുകയും ശ്രീകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എം സി റോഡിൽ കുളക്കടയിൽ കുടുംബം സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. എം.സി റോഡിൽ കുളക്കട ജങ്ഷന് സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ബിനീഷ് കൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന ഓൾട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ ഓൾട്ടോ കാർ പൂർണമായും തകർന്നു. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

error: Content is protected !!