Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കട്ട പിടിച്ച സിമന്‍റ് ഉപയോഗിക്കുന്നതായി പരാതി

 

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ10 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ കട്ടപിടിച്ച പഴകിയ സിമന്റ് പൊട്ടിച്ച് ചേർത്താണ് കെട്ടിടം പണിയുന്നത് എന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായര്‍ . ഈ വിഷയം കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസനസമിതിയിൽ ചർച്ചക്ക് വച്ചു. ഓവർസിയറെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്ന് ആവശ്യപെട്ടു എങ്കിലും നടപടി സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് അധ്യക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല .

കെട്ടിടം പണികള്‍ നിര്‍ത്തി വെച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാണ് ആവശ്യം . കട്ട പിടിച്ച സിമന്‍റ് ചാക്കുകള്‍ തൊഴിലാളികള്‍ ഉടയ്ക്കുന്ന വീഡിയോ സഹിതം ഉള്ള പരാതിയാണ് താലൂക്ക് വികസന സമിതിയില്‍ പഞ്ചായത്ത് അധ്യക്ഷ ഉന്നയിച്ചത് .

അധികാരികളുടെ മൂക്കിന് കീഴില്‍ നടക്കുന്ന അഴിമതി ഉടന്‍ അന്വേഷിക്കണം . പഴകിയ സിമന്‍റ് കട്ട പിടിച്ചതാണ് എന്നാണ് പരാതി . ബഹുനില കെട്ടിടത്തിന്‍റെ ആയുസ്സ് കുറയ്ക്കാന്‍ ഇത് കാരണമാകും . സിമന്‍റ് കട്ട പിടിച്ചാല്‍ അതില്‍ ഉള്ള പശയുടെ ശേഷി കുറയുകയും കെട്ടിടം ബലക്ഷയത്തിനു കാരണമാവുകയും ചെയ്യും .

ഗുണനിലവാരം ഉള്ള സിമന്‍റ് എത്തിച്ചു മാത്രമേ കെട്ടിടം പണികള്‍ നടത്താവൂ എന്നാണ് ആവശ്യം . കട്ട പിടിച്ച സിമന്‍റ് പൊടിച്ചാണ് നിര്‍മ്മാണം നടക്കുന്നത് എന്നാണ് ആക്ഷേപം . കോന്നി താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നയിച്ച പരാതിയില്‍ മേല്‍ ഉടന്‍ അന്വേഷണം നടത്തണം .ഇല്ലെങ്കില്‍ ഈ കെട്ടിടം ബലക്ഷയത്തിനു കാരണമാകും . ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടം പണികള്‍ സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

 

error: Content is protected !!