konnivartha.com /പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്തു. പത്തനംതിട്ട അബാൻ ടവറിൽ നടന്ന പരിപാടിയില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍വരെയുളളവരാണ് പങ്കെടുത്തത്.
ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സംശയനിവാരണത്തിന് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. ആർ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ധീൻ, ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ധീൻ നിരണം, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ജില്ലാ സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ജില്ലാ ട്രഷറർ ഷാജി ആനകുത്തി എന്നിവർ സംസാരിച്ചു.
സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത്, വി എം ഫൈസൽ, പി എം അഹമ്മദ് സംബന്ധിച്ചു.