Trending Now

പത്തനംതിട്ട ജില്ലയില്‍ പുതിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി; അഡ്വ.എന്‍. രാജീവ് ചെയര്‍മാന്‍

 

konnivartha.com : ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ചെയര്‍മാനായി അഡ്വ.എന്‍. രാജീവിനെയും മെമ്പര്‍മാരായി ഷാന്‍ രമേശ് ഗോപന്‍, അഡ്വ. സുനില്‍ പേരൂര്‍, അഡ്വ.എസ്. കാര്‍ത്തിക, അഡ്വ. പ്രസീതാ നായര്‍ എന്നിവരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

 

 

ബാലനീതി വകുപ്പ് രണ്ട് (12) പ്രകാരം 0 മുതല്‍ 18 വയസുവരെയുള്ള ഏതൊരാളെയും കുട്ടി എന്ന് നിര്‍വചിക്കുന്നു. കൂടാതെ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി എന്നും രണ്ടായി തിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ( സിഡബ്ല്യുസി) നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കു വേണ്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രവര്‍ത്തിക്കും.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി)
ഒരു ചെയര്‍മാനും നാല് അംഗങ്ങളും ചേര്‍ന്നതാണ് സിഡബ്ല്യുസി. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അധികാരങ്ങളാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുള്ളത്.

ഉത്തരവാദിത്തങ്ങള്‍
കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കുന്ന കുട്ടികളെ സ്വീകരിക്കുക. ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് തീര്‍പ്പാക്കുക. കുട്ടികളുടെ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അന്വേഷണം നടത്തുക. ശ്രദ്ധയും സംരക്ഷണവും അഭയവും ഉറപ്പ് വരുത്തുക. കൂട്ടികളെ പുനരധിവസിപ്പിക്കുക. കുഞ്ഞുങ്ങളില്ലാത്ത മാതാപിതാക്കള്‍ക്കായി ഫോസ്റ്റര്‍ കെയര്‍ നടപടികളുടെ നിയമ വ്യവസ്ഥ പരിശോധിച്ച് കുഞ്ഞുങ്ങളെ ലഭ്യമാക്കുക. കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കാനുള്ള അനുമതി നല്‍കുക. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. കുട്ടികളുടെ ശ്രദ്ധ, സംരക്ഷണം, സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക.