Trending Now

രാഷ്ട്രീയ പകപോക്കലിനെതിരെ കോന്നിയില്‍ കോൺഗ്രസ്സ് കമ്മിറ്റി മാര്‍ച്ചു നടത്തി

 

konnivartha.com / കോന്നി: രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഈ. ഡി യെ ഉപയോഗിച്ച് നരേന്ദ്രമോദി ഗവൺമെന്റ് നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ എഐസിസി യുടെ ആഹ്വന പ്രകാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.

 

മാർച്ച് തടയുന്നതിനുവേണ്ടി പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർക്കുന്നതിന് വേണ്ടി പ്രവര്ത്തകർ ശ്രമിക്കുകയും പിന്നീട്‌ മുകളിൽ കയറുകയും ചെയ്തു.തുടർന്ന് നടന്ന പ്രതിഷേധധർണ്ണ കെപിസിസി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

 

മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ റോബിൻ പീറ്റർ,എസ് സന്തോഷ് കുമാർ,ദീനാമ്മ റോയ്,സുലേഖ വി നായർ,വി റ്റി അജോമോൻ,പ്രവീൺ പ്ലാവിളയിൽ,രാജീവ് മള്ളൂർ,ശ്യം എസ് കോന്നി,എസ് റ്റി ഷാജി കുമാർ,മോൻസി ഡാനിയേൽ,മോഹൻ കുമാർ,ഫൈസൽ പി എച്ച്,ജോസഫ് പി വി,ഐവാൻ വകയാർ,രെഞ്ചു ആർ,ഷിജു അറപ്പുരയിൽ,തോമസ് കാലായിൽ,ബിനു മണക്കാട്ട്,ബാബു നെല്ലിമൂട്ടിൽ,രല്ലു പി രാജുഎന്നിവർ പ്രസംഗിച്ചു

error: Content is protected !!