Trending Now

ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ (21 ജൂൺ)

konnivartha.com : 2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ അറിയാം . (21 ജൂൺ) രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

 

ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.inresults.kerala.gov.inwww.examresults.kerala.gov.inwww.dhsekerala.gov.inwww.keralaresults.nic.inwww.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും.

error: Content is protected !!