Trending Now

കോന്നി കല്ലേലി ചെളിക്കുഴി മേഖലയില്‍ സ്ഥിരം കാട്ടാന ശല്യം : വനപാലകരെ ജനം വെറുത്തു

 

konnivartha.com : കോന്നി ഡി എഫ് ഒ യുടെ കീഴില്‍ ഉള്ള കല്ലേലി നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിനു കീഴില്‍ വരുന്ന ചെളിക്കുഴി മേഖലയില്‍ നാല് ദിനമായി കുട്ടിയാന ഉള്‍പ്പെടുന്ന അഞ്ചു ആനകള്‍ കൃഷി നശിപ്പിക്കുന്നു . ഈ ആനകളെ ഇവിടെ നിന്നും തുരത്താന്‍ ഉള്ള മാര്‍ഗം ഇതുവരെ വനപാലകര്‍ സ്വീകരിച്ചില്ല . രാത്രിയില്‍ പെട്രോളിംഗ് ഇല്ല . പകല്‍ വന്നു പോകുന്ന “വരുത്തന്മാരെപോലെ” ആണ് വന പാലകര്‍ എന്ന് നാട്ടുകാര്‍ പറയുന്നു . ഒരു ഒറ്റയാനയും ഇവിടെ ഉണ്ട് . കാട്ടില്‍ കയറി നിരീക്ഷണം നടത്തുവാന്‍ വനപാലകര്‍ക്ക് പേടി ഉണ്ടെങ്കില്‍ ഈ പണി നിര്‍ത്തുക എന്ന് ജന സംസാരം ഉണ്ടായി

കൃത്യമായ ആന നിരീക്ഷണം ഇല്ല . ജനങ്ങള്‍ക്ക്‌ സഹായകരമായ ഒരു അവസ്ഥയും വനപാലകരില്‍ നിന്നും ഇല്ല . കാട്ടാനകള്‍ ഓടി നടന്നു കൃഷി നശിപ്പിക്കുന്നു . ജനങ്ങളുടെ സ്വത്തിനും ജീവനും ഒരു വിലയും വനപാലകര്‍ കല്‍പ്പിക്കുന്നില്ല എങ്കില്‍ വലിയ ജനകീയ സമരം ഉണ്ടാകും .

കോന്നി ഡി എഫ് ഒ ഒന്നിലും ഇടപെടുന്നില്ല എന്നാണു ആക്ഷേപം . 4 ദിനമായി കാട്ടാന കൂട്ടം ഇറങ്ങുന്നു . ഈ രീതി പോയാല്‍ ജനം ദുരിതതിലാകും . വനപാലകര്‍ ഇടപെടുക .

 

error: Content is protected !!