Trending Now

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തില്‍ : കെ.സുരേന്ദ്രൻ

 

സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി.ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ ഒരാൾക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.

ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയ്ക്കും സരിത്തിനും സംരക്ഷണം കൊടുക്കേണ്ടതിൻറെ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമല്ല, എല്ലാവർക്കുമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഒരു കേസിലും കാണിക്കാത്ത ആവേശം സ്വപ്ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്. സ്വപ്ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് കോടിയേരി പ്രതികരിച്ചത്. എന്നാൽ സ്വപ്നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ‍്‍നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വർണം എവിടെ പോയി എന്ന് കണ്ടെത്തണം.

error: Content is protected !!