Trending Now

കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം

 

konnivartha.com : കേരളത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കോവിഡ് എന്ന വാർത്ത അടിസ്ഥാനരഹിതം.ഇന്ന് നടത്തിയ  പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല .

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന നിലയില്‍ ചില മുഖ്യധാരാ മാധ്യമങ്ങളില്‍ ആണ് വാര്‍ത്ത വന്നത് .  ഞായറാഴ്ച്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നും അവര്‍ വാര്‍ത്ത നല്‍കി .

മുന്‍പ് നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്ന നിലയില്‍ ആയിരുന്നു വാര്‍ത്ത . വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

error: Content is protected !!