Trending Now

പത്തനംതിട്ട ജില്ലാ കളക്ടർ നീതി പാലിക്കുക : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ സമരം നാളെ ( മേയ് 30 )

 

konnivartha.com : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിയ്ക്ക് വേണ്ടി നടത്തുന്ന സമരത്തിന്‍റെ അടുത്ത ഘട്ടം നാളെ നടക്കും . പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണെന്നുള്ള ആരോപണം ആണ് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഉയര്‍ത്തുന്നത് . ഒരു ജില്ലാ കളക്ടര്‍ക്ക് എതിരെ പോപ്പുലര്‍ നിക്ഷേപകര്‍ നടത്തുന്ന ആദ്യ സമരം ഇതായിരിക്കും .കാരണം നീതിയുടെ ഒരു ദയാ കിരണം പോലും ജില്ലയില്‍ കിട്ടുന്നില്ല .

ഇതാണോ ഈ ജില്ലാ അധികാരി ചെയ്യേണ്ടേ എന്നാണ് പ്രായം കൊണ്ട് അപ്പൂപ്പന്‍ ആകുവാന്‍ ഉള്ളവര്‍ ജില്ലാ കളക്ടറോട് നാളെ ചോദിക്കും . ഈ ചോദ്യത്തില്‍ മറുപടി നല്‍കുവാന്‍ സര്‍ക്കാരിന് ആകണം . ഇതാണോ നീതി . നീതി തേടി എത്തുന്നവരെ അവഹേളിക്കുന്ന രീതി ശെരിയല്ല . നീതി കിട്ടണം .അതിനു വേണ്ടി സമരം എന്ന ആയുധം എടുക്കുന്നു . ഏറെ താണ് വീണ് കേണു അപേക്ഷിച്ചു . ഒരു നീതിയും പത്തനംതിട്ടയില്‍ ഇല്ല എന്ന് അനുഭവിച്ചറിഞ്ഞവര്‍ ആണ് സമരത്തില്‍ എത്തുന്നത്‌ . ഇത് കണ്ണ് തുറപ്പിക്കാന്‍ ഉള്ള ആദ്യ സൂചന സമരം ആണ് .

 

മറ്റു ജില്ലകളിൽ ബന്ധപ്പെട്ട ജില്ലാ ഭരണാധികാരി അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിച്ചു വരുന്നു. എന്നാൽ പോപ്പുലർ ഫിനാൻസ് ആസ്ഥാന ഓഫീസ് ഉള്ള പത്തനംതിട്ട ജില്ലയിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിന് ഉള്ള നടപടികളിൽ മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നത് എന്ന് പി എഫ് ഡി എ ഭാരവാഹികൾ ആരോപ്പിച്ചു.

മറ്റു ജില്ലാ കളക്ടർമാർ നിക്ഷേപക കൂട്ടായ്മയോടു സ്വീകരിച്ച സഹതാപപൂർണ്ണമായ മാനുഷിക പരിഗണ പത്തനംതിട്ട ജില്ലാ കളക്ടർ നൽകണം എന്നും നിക്ഷേപകരിൽ നിന്ന് നഷ്ട പരിഹാര അപേക്ഷകൾ സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളണം എന്നും പി എഫ് ഡി എ ആവശ്യപ്പെട്ടു.

 

ചില ബാഹ്യ ശക്തികളുടെ സമ്മർദ്ദങ്ങളിൽ ചെന്നുപെടാതെ അധികാരികൾ നീതി നടപ്പാക്കാൻ നിക്ഷേപരോടൊപ്പം നില കൊള്ളണം എന്ന് സംഘടനാ ഭാരവാഹികൾ ആവശ്യം ഉന്നയിച്ചു.

 

പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരുകളിൽ ഉള്ളതും അന്വേഷണ ഏജൻസി കൾ കണ്ടെത്തിയതുമായ കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ള 18 ൽ അധികം വാഹനങ്ങൾ പത്തനംതിട്ട സ്റ്റേഷനിൽക്കിടന്ന് തുരുമ്പെടുത്തു നശിക്കുന്നു.നിക്ഷേപകരെ പറ്റിച്ചു സ്വരുകൂട്ടിയ പണം ഉപയോഗിച്ച് പോപ്പുലർ ഉടമകൾ കാലാ കാലങ്ങളിൽ വാങ്ങിയ വാഹനങ്ങൾ കണ്ടു കെട്ടി എങ്കിലും ലേല നടപടികൾക്ക് വേണ്ടി നടപടി സ്വീകരിച്ചില്ല. വെയിലും മഴയും കൊണ്ട് ഈ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

കോമ്പിറ്റന്റ് അതോറിറ്റി പോപ്പുലറിന്റെമൊത്തം സ്വത്തുവകകൾ കണ്ടുകെട്ടിക്കഴിഞ്ഞതായി ഉത്തരവ് ഇറക്കിക്കഴിഞ്ഞ സ്ഥിതിക്ക് ലേല നടപടികൾ ഉടൻ ആരംഭിക്കണം എന്നും ആവശ്യം ഉയർന്നു.

ഫോറൻസിക് ആഡിറ്റ് നടത്തുന്നതിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം എസ് എഫ് ഒ യ് ക്ക് നിർദ്ദേശം കൊടുക്കാത്തതും നിക്ഷേപം തിരികെ ലഭിക്കുന്നതിന് കാല താമസം നേരിടുന്നു.

 

കേസ് അന്വേഷിക്കുന്നസി ബി ഐ ഉദ്യോഗസ്ഥർക്ക് ജില്ലാ അടിസ്ഥാനത്തിൽ അഥിതി മുറികൾ ഓഫീസ് സംവിധാനത്തോടെ അനുവദിച്ചുനൽകാത്തതിനാൽ രോഗാവസ്ഥയിലുള്ള നിക്ഷേപകർ കേരളത്തിന്റെ നാനാഭാഗത്തു നിന്നും എറണാകുളം സി ബി ഐ ഓഫീസിൽ എത്തിച്ചേർന്ന് മൊഴി കൊടുക്കുക എന്നത് വളരെ ദുഃഖകരമായ അവസ്ഥയായി തുടരുന്നു.ഇത് സംസ്ഥാന ഗവണ്മന്റിന്റെ അനാസ്ഥയായതിനാൽ അത് ഉടൻ പരിഗണിക്കണം എന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

 

ഈ ആവശ്യങ്ങൾ മുൻ നിർത്തിയാണ് നിക്ഷേപകർ പി എഫ് ഡി എയുടെ നേതൃത്വത്തിൽ മെയ് 30 ന് സമരം നടത്തുന്നത്

പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പത്തനംതിട്ട ഡി സി സി പ്രസിഡന്റ് പ്രൊ സതീഷ് കൊച്ചു പറമ്പിൽ സമരം ഉദ്ഘാടനം ചെയ്യും.

ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മാർച്ചായി കളക്ട്രേറ്റിലേക്ക് എത്തി ധർണ്ണ നടത്തും.റാന്നി മുൻ എം എൽ എ രാജു എബ്രഹാം വിശിഷ്ട അഥിതിയായി മുഖ്യപ്രഭാഷണം നടത്തും, ബി ജെ പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സൂരജ് വെന്മേലിൽ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും .പി എഫ് ഡി എ പ്രസിഡന്റ് സി എസ് നായർ അധ്യക്ഷത വഹിക്കും. സംഘടന നേതാവ് തോമസ് വർഗ്ഗീസ് സ്വാഗതം പറയും.

error: Content is protected !!