Trending Now

ഒരു സ്ഥലത്തിന് രണ്ട് പേരുകൾ :ഔദ്യോഗിക നാമം ഇളകൊള്ളൂർ തന്നെ : കിഴവള്ളൂര്‍ അല്ല

Spread the love

 

konnivartha.com : കോന്നി മണ്ഡലത്തിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില നിൽക്കുന്ന സ്ഥലനാമം ആണ് ഇളകൊള്ളൂർ. പലപ്പോഴും തെറ്റായ സ്ഥല നാമം ആണ് കത്തിടപാടുകളിൽ പോലും കടന്നു കൂടുന്നത്.

ഇളകൊള്ളൂർ എന്ന സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഈ ഗ്രാമ പ്രദേശം കിഴവള്ളൂർ എന്ന് ചില ബോർഡുകളിൽ പോലും തെറ്റായി പ്രചരിക്കുന്നു എങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്ളത് കിഴവളളൂർ അല്ലെന്നും ഇളകൊള്ളൂർ ആണെന്നും അധികാരികൾക്ക് അറിയാം എങ്കിലും കത്തിടപാടുകളിൽ പോലും കിഴവള്ളൂർ കടന്നു വന്നിട്ടുണ്ട്.

ചില സ്ഥാപന ബോർഡുകളിൽ പോലും തെറ്റായ സ്ഥല നാമം ചേർത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ബോർഡുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്നും അഭിപ്രായം ഉണ്ട്.
ഒരു പേര് മാത്രം നില നിർത്തണം എന്നാണ് ജനകീയ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഇടപെടണം എന്നും ആവശ്യം ഉയർന്നു.

error: Content is protected !!