konnivartha.com : കോന്നി : ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജഞം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ചെങ്ങറ സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു.
പ്രദീപ് ദീപ്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്. എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, ടി.പി.ജോസഫ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം എൻ. വളർമതി, എ. ദീപകുമാർ, എസ്. സന്തോഷ്‌കുമാർ, പി.ആർ. രാജൻ, അനിൽ ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു.
തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാട്, യജ്ഞത്തിന് ആരംഭം കുറിച്ച് കൊണ്ട് ഭദ്രദീപ പ്രതിഷ്ഠ നടത്തി. മാവേലിക്കര സുരേഷ് ഭട്ടതിരിപ്പാടാണ് യജ്ഞാചാര്യൻ.