
konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി മേയ് 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും(പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന).