
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു . വൈകീട്ട് അഞ്ചിനാണ് നട തുറന്നത് . ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിച്ചു .
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. മേയ് 19ന് രാത്രി 10ന് നട അടയ്ക്കും.