Trending Now

തമിഴ്‌നാട് തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉള്ള തേക്ക് കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി

 

KONNIVARTHA.COM : തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടി മരത്തിനു ഉള്ള ലക്ഷണമൊത്ത തേക്ക് മരം കല്ലേലി വനത്തില്‍ നിന്നും കണ്ടെത്തി . വനം വകുപ്പിന്‍റെ അനുമതിയോടെ തേക്ക് മരം ആചാര അനുഷ്ടാനത്തോടെ മുറിക്കുന്നതിനു മുന്‍പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) എത്തി അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പവിത്രമായ തേക്ക് മരത്തില്‍ ചാര്‍ത്തുവാനുള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി .കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്. 20 മീറ്റർ നീളമാണ് തടിക്കുള്ളത്. നികുതിയടക്കം ഒൻപതുലക്ഷം രൂപ ക്ഷേത്രക്കമ്മറ്റി വനംവകുപ്പിന് നൽകി

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കുംഭകോണത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള തിരുനാഗേശ്വരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ഉപ്പിളി അപ്പന്‍ കോവില്‍ . ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം, എ ഡി 6-9 നൂറ്റാണ്ടുകളിലെ ആഴ്വാർ സന്യാസിമാരുടെ ആദ്യകാല മധ്യകാല തമിഴ് കാനോനായ ദിവ്യ പ്രബന്ധത്തിൽ മഹത്വപ്പെടുത്തിയിരിക്കുന്നു.വിഷ്ണുവിനെ ഉപ്പിലിയപ്പനായും ലക്ഷ്മിയെ ഭൂമിദേവിയായും ഇവിടെ ആരാധിക്കുന്നു.

കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ വന മേഖലയായ ആദിച്ചന്‍ പാറയ്ക്ക് സമീപം ഉള്ള കൊണ്ടോടിയില്‍ ആണ് ലക്ഷണമൊത്ത തേക്ക് മരങ്ങള്‍ ഉള്ളത് . ശബരിമല അയ്യപ്പ ക്ഷേത്രത്തിലടക്കം അനേക ക്ഷേത്രങ്ങളിലെ കൊടിമരത്തിന് ആവശ്യമുള്ള തേക്ക് മരം ഇവിടെ നിന്നാണ് മുന്‍പ് കൊണ്ട് പോയത് . കല്ലേലി കാവില്‍ എത്തി പിടിപ്പണം സമര്‍പ്പിച്ച ശേഷം താംബൂലം വെച്ച് ഊരാളിയെ കൊണ്ട് വിളിച്ചു ചൊല്ലിച്ച ശേഷമേ തേക്ക് മരങ്ങള്‍ പൂജിച്ചു മുറിക്കൂ . തേക്ക് മരം താഴെ വീഴാതെ ക്രയിനില്‍ പൊക്കി ലോറി മുകളില്‍ വെച്ചാണ് കൊണ്ട് പോകുന്നത് . പിന്നീട് ക്ഷേത്രത്തില്‍ എത്തിച്ചു പ്രത്യേക പുര ഉണ്ടാക്കി ചെത്തി മിനുക്കിയ തേക്ക് മരം പ്രത്യേക ആയൂര്‍വേദ കൂട്ടും മറ്റും ചേര്‍ത്തു എണ്ണ തോണിയില്‍ കിടത്തും . നിത്യവും പൂജകള്‍ നല്‍കി ആറു മാസം കഴിയുമ്പോള്‍ ആണ് തോണിയില്‍ നിന്നും തേക്ക് മരം നിവര്‍ത്തി കൊടിമരത്തിന് ഉള്ള പരുവത്തില്‍ ചിട്ടപ്പെടുത്തുന്നത് . പിന്നീട് ആഘോക്ഷപൂര്‍വ്വം ക്ഷേത്രത്തിനു മുന്നില്‍ കൊടി മരം ഉയര്‍ത്തുന്നു . വിശേഷ ദിനങ്ങളില്‍ കൊടിക്കൂറ പാറിക്കും .

 

Oppiliappan Temple, also known as Thiruvinnagar of Venkatachalapathy Temple is a temple dedicated to Aasevaga god Vishnu, located near Thirunageswaram, a village in the outskirts of the Kumbakonam in the South Indian state of Tamil Nadu. Constructed in the Dravidian style of architecture, the temple is glorified in the Divya Prabandha, the early medieval Tamil canon of the Azhwar saints from the 6th–9th centuries AD. It is counted as the 60th of the 108 Divya Desams dedicated to Vishnu. Vishnu is worshiped as Oppiliappan and his consort Lakshmi as Bhumi Devi.

The temple is believed to be of significant antiquity and to have been initiated by the Medieval Cholas of the late 8th century AD, with later contributions at different times from Thanjavur Nayaks. The temple has two inscriptions dating from the Chola period, a five-tiered rajagopuram (gateway tower), and a granite wall. The complex contains all the shrines and water bodies associated with it.

Oppiliappan is believed to have appeared for sage Markandeya and Hindu gods BhoomadeviBrahma and Shiva. The temple observes six daily rituals and three yearly festivals. The chariot festival, celebrated during the Tamil month of “Panguni” (March–April), is the most prominent. The temple is maintained and administered by the Hindu Religious and Charitable Endowments Department of the Government of Tamil Nadu

 

error: Content is protected !!