konnivartha.com : ഒരുകത്തിയും മരക്കുറ്റിയും കുറച്ചു കോഴിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.വലിയ ലാഭകരമായ കച്ചവടമാണ് കോഴിക്കട . എന്നാല്‍ ലൈസന്‍സ് എടുക്കാന്‍ മടി .ലൈസന്‍സ് എടുപ്പിക്കാന്‍ പഞ്ചായത്തുകളും ഇറങ്ങി ജോലി ചെയ്യാറില്ല .
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി ഏറിയ പങ്കിനും ഇല്ല . ഓരോ ദിനവും വില കൂട്ടി വില്‍പ്പനയും തകൃതി . ഒറു സ്ഥലത്ത് ഉള്ള നാല് കടകള്‍ നാല് വിലയാണ് . വലിയ കൊള്ളയാണ് ഈ മേഖലയില്‍ നടക്കുന്നത് . മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020-ലെ കണക്കനുസരിച്ച് കോഴിക്കടകളും മറ്റ് ഇറച്ചിക്കടകളും ചേർന്ന് 1190 സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.കടകൾ നവീകരിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതിനുമായി 2021 നവംബറിൽ തദ്ദേശസ്വയംഭരണവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി എങ്കിലും ആരും പാലിച്ചിട്ടില്ല .
കോന്നിയടക്കമുള്ള സ്ഥലങ്ങളില്‍ കൂണുകള്‍ പോലെ ആണ് കോഴിക്കടകള്‍ . ഇതില്‍ ഉണ്ടാകുന്ന മാലിന്യം എവിടെയാണ് ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യുന്നത് എന്ന് പോലും അധികാരികള്‍ അന്വേഷിക്കാറില്ല . കോഴിക്കടകളിലെ കോഴികളില്‍ ഉണ്ടാകുന്ന രോഗം പോലും മറച്ചു പിടിക്കുന്നു . ഇത്തരം കോഴികളെ കൂടി ഹോട്ടലുകള്‍ക്ക് നല്‍കി വരുന്നു .
കോന്നിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന കര്‍ശനമാക്കണം . ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷ്യ വിലപ്പന സ്ഥാപനങ്ങളും ഉടന്‍ അടച്ചു പൂട്ടണം . കാരണം നാളെ ഒരു ദുരന്തം ഉണ്ടായതിനു ശേഷം “ഗര്‍ജിക്കുന്ന ” പതിവ് ശൈലി നിര്‍ത്തണം .